Thursday, January 20

താനാണ് കവിത മോഷ്ടിച്ചെന്ന ന്യൂസ് റപ്റ്റ് വാർത്ത തള്ളി എം.ജെ. ശ്രീചിത്രൻ

താൻ കവിത മോഷ്ടിച്ച് ദീപാ നിശാന്തിന് നൽകുകയായിരുന്നുവെന്ന ന്യൂസ് റപ്റ്റ് വാർത്ത നിഷേധിച്ച് എം. ജെ. ശ്രീചിത്രൻ. വാർത്ത താൻ കണ്ടിരുന്നുവെന്നും എന്നാൽ ദീപയാണ് താൻ കവിത മോഷ്ടിച്ച് അവർക്ക് പ്രസദ്ധീകരിക്കാൻ നൽകിയതെന്ന് പറയുന്നതിൽ വ്യക്തതയില്ലെന്നും ശ്രീചിത്രൻ പ്രതികരിച്ചു. “ഞാൻ ഇപ്പോൾ കവിത എഴുതുന്നയാളല്ല. കോളേജ് കാലഘട്ടങ്ങളിൽ വരെ മാത്രാമാണ് കവിത എഴുതിയിരുന്നത്. അങ്ങനെയുള്ള ഞാൻ കവിത മോഷ്ടിച്ച് അത് മറ്റൊരാളുടെ പേരിൽ പ്രസദ്ധീകരിക്കാൻ നൽകേണ്ട ആവശ്യം എന്താണ്?” ശ്രീചിത്രൻ ചോദിച്ചു.

അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ എസ് കലേഷിൻ്റെ കവിത ഇവിടെ വായിക്കാം …

തനിക്ക് അങ്ങനെ കവിത മോഷ്ടിച്ച് അത് മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കാൻ നൽകേണ്ട ആവശ്യം എന്താണെന്നും ശ്രീചിത്രൻ പ്രതിപക്ഷം ന്യൂസിനോട് പ്രതികരിച്ചു. ശബരിമല വിഷയത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പൊതു വേദികളിൽ തുടർച്ചയായി താൻ പങ്കെടുക്കാറുണ്ടെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ പല ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ന്യൂസ് റപ്റ്റ് പുറത്ത് വിട്ട വാർത്തയും ഇത്തരം ഭീഷണികളുടെയും ആരോപണങ്ങളുടെയും ഭാഗമായി തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ശ്രീചിത്രൻ പ്രതികരിച്ചു.

കവിതാ ചോരണം ; ദീപാ നിശാന്ത് ‘ന്യായീകരണ’വുമായി രംഗത്ത്

കവിത മോഷണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദീപാ നിഷാന്തിന്റേതായി വന്ന ന്യൂസ് റപ്റ്റ് വാർത്തയോട് കൂടതൽ ഒന്നും പ്രതികരിക്കാനില്ലെന്നും ശ്രീചിത്രൻ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

സ്വന്തം പേരിൽ കവിത പ്രസദ്ധീകരിച്ചതല്ലേ തെറ്റ്? ദീപ പറയുന്നത് മനസ്സിലാകുന്നില്ല: ശ്രീചിത്രൻ എം. ജെ.

ദീപ നിശാന്തിന്റെ കവിത മോഷണത്തിനെതിരെ നിയമ നടപടികൾക്ക് എസ്. കലേഷ്

ഇന്നലെയാണ് ദീപാ നിശാന്ത് എസ്. കലേഷിന്റെ കവിത മോഷിടിച്ചതുമായി ബന്ധപ്പെട്ട വാർത്ത പ്രതിപക്ഷം ന്യൂസ് പുറത്ത് വിട്ടത്.

ദീപാ നിശാന്ത് എസ് കലേഷിന്‍റെ കവിത കോപ്പിയടിച്ചു പ്രസിദ്ധീകരിച്ചു

Spread the love
Read Also  സ്വന്തം പേരിൽ കവിത പ്രസദ്ധീകരിച്ചതല്ലേ തെറ്റ്? ദീപ പറയുന്നത് മനസ്സിലാകുന്നില്ല: ശ്രീചിത്രൻ എം. ജെ.

17 Comments

Leave a Reply