Sunday, January 16

സർക്കാർ നടത്തുന്ന ഹിന്ദു വനിതാ മതിൽ വർഗീയ മതിലെന്ന് എം. കെ. മുനീർ

സർക്കാർ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദു വനിതാ മതിൽ വർഗീയ മതിലാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം. കെ. മുനീർ. ഇതേ തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ കയ്യാങ്കളി നടന്നു. ശബരിമല വിയത്തില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. ഏറനാട് എം.എല്‍.എ പി.കെ ബഷീറും വര്‍ക്കല എം.എല്‍.എ വി. ജോയിയും തമ്മിലാണ് ഉന്തും തല്ലും നടന്നത്. ഇതേ തുടർന്ന് പ്രതിപക്ഷം സഭയ്ക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

എം.കെ മുനീറിന്റെ വര്‍ഗീയ മതിലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടത്തലത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ താന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ നിലപാടെടുത്തതോടെയാണ് സഭയിൽ അസാധാരണ സംഭവം ഉടലെടുത്തത്.

വര്‍ഗീയ മതില്‍ ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നും വര്‍ഗീയവാദിയായ വെള്ളാപ്പള്ളിയേയും സി.പി സുഗതനേയും സന്തോഷിപ്പിക്കാനുള്ള നവോത്ഥാനത്തിനോട് താല്‍പ്പര്യമില്ലെന്നും മുനീര്‍ വ്യക്തമാക്കുകയായിരുന്നു. സ്പീക്കര്‍ക്ക് വേണമെങ്കില്‍ തന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കാമെന്നും മുനീർ പറഞ്ഞു. എന്നാൽ താൻ പരാമർശം പിന്വലിക്കില്ലെന്നും മുനീർ ആവർത്തിച്ചു.

Spread the love
Read Also  കോവിഡ് 19 രോഗികളെ നിരീക്ഷിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നു എം കെ മുനീർ

Leave a Reply