Thursday, January 20

കേന്ദ്ര മന്ത്രിയുടെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ പൊന്‍ പെരുമാറി : എം. എം. മണി

ശബരിമലയിലെത്തി വിവാദനായകനായി മാറിയ  കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ മന്ത്രി എം എം മണി. രണ്ടു ദിവസം ശബരിമലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്ന കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഒരു കേന്ദ്രമന്ത്രിയുടെ  അന്തസ്സിനു നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് എം എം മണി ആരോപിച്ചു.  സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്നുള്ള സുരക്ഷയാണ് ശബരിമലയില്‍ നിലവിലുള്ളത്.  നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മണി ഓര്‍മ്മിപ്പിച്ചു.

ഇന്നലെ കേന്ദ്രമന്ത്രിയും സുരക്ഷാചുമതലയുണ്ടായിരുന്ന  എസ് പി  യതീഷ് ചന്ദ്രയും തമ്മില്‍ വാഗ്വാദം നടന്നത് വിവാദമായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞു മന്ത്രിയോടൊപ്പം സഞ്ചരിച്ച വാഹനത്തെ തെറ്റിധാരണ മൂലം  വഴിയില്‍ തടഞ്ഞു പരിശോധിച്ചതും ബി ജെ പി ക്യാമ്പില്‍ അലോസരമുണ്ടാക്കിയിരുന്നു.

Spread the love
Read Also  ചില പോലീസുകാർ ശബരിമലയിൽ ഒറ്റുകാരായി ; പോലീസിനെതിരെ മുഖ്യമന്ത്രി

Leave a Reply