കാലം നവോത്ഥാനത്തിന്റെ രണ്ടാം വരവ് . ഇരുട്ടുപറ്റിനടന്ന പല ദുഷ്ടശക്തികളും പിന്നെ യക്ഷിയും മറുതയും അറുകൊലയും ഓടിയനും നാട്ടിലില്ലാതെയായത് കരണ്ടു കമ്പി വലിച്ച പോസ്റ്റുകളിൽ ബൾബ് തെളിഞ്ഞപ്പോഴാണെന്നു നമ്മൾ പറഞ്ഞു മറന്നത് കഴിഞ്ഞവർഷം ഒടിയൻ ഇറങ്ങിയപ്പോഴാണ്. നാടിന്റെ നേരുകയും കുറയുകയും വീടിനുള്ളിലും ഉമ്മറത്തും വൈദ്യുതവിളക്കുകൾ തെളിഞ്ഞപ്പോൾ അത് തുരത്തിയോടിച്ചത് അന്ധവിശ്വാസങ്ങളെയായിരുന്നു.

കഴിഞ്ഞ മണ്ഡലകാലത്താണ് പെണ്ണുങ്ങൾക്ക്‌ ശബരിമലക്കേറണമെന്നു പറഞ്ഞു നമ്മൾ ആചാരാനുഷ്ടാനങ്ങളെ എതിർത്തുകൊണ്ട് വനിതാമതിൽ തീർത്തതാണ് രണ്ടായിരത്തി പത്തോന്പത് തുടങ്ങിയത്. ഈ മതിലിൽ കയറി കേരളമാണ് മാതൃകയെന്ന് വിദേശപത്രമാധ്യമങ്ങളെകൊണ്ട് പോലും എഴുതിച്ചുകൊണ്ടായിരുന്നു.

ഇപ്പോഴിത് പറയാനെന്തുകാരണമെന്നു ചോദിച്ചാൽ ദാ നമ്മുടെ മണിമന്ത്രിപറയുന്നു എനിക്ക് വിശ്വാസമൊന്നുമില്ല അതുകൊണ്ടു പ്രാര്ഥിക്കാനൊന്നും വയ്യ നിങ്ങള് വിശ്വാസികളാണെങ്കിൽ നല്ലോണം പ്രാർത്ഥിച്ചോ. എന്തിനാണെന്നല്ലേ? മഴപെയ്യാൻ. ഒരു പക്ഷെ യു പിയിലെ എന്തിനു കർണ്ണാടകത്തിലെ ഒരു മന്ത്രിയാണെങ്കിൽ നമ്മൾ ട്രോളികൊന്നേനേം. താവളകല്യാണം നടത്തി ഉത്തരേന്ത്യ മഴദൈവങ്ങളെ പ്രീതിപ്പെടുത്തിയതിന്റെ പരിണിതഫലമെന്തെന്നറിഞ്ഞിട്ടില്ല .

തമിഴ് നാട്ടിൽ പാതി ബി ജെ പി ക്യാമ്പിൽ ജീവിക്കുന്ന മന്ത്രിമാർ കോവിലുകളിൽ പ്രത്യേക പൂജകൾ നടത്തി. സ്വാഭാവികം. പക്ഷെ ഇതിപ്പോൾ നമ്മുടെ മണിയാശാനാണ് പറയുന്നത്. ഉഗ്രമായി പ്രാർത്ഥച്ചോളൂ മഴപെയ്യട്ടെ (അങ്ങനെ മഴപെയ്യുമ്പോൾ എനിക്കും കുടപിടിക്കാമല്ലോ.) എന്തുകഷ്ടമാണിഷ്ടാ. ഇതുപറയുമ്പോ മറ്റൊന്ന് കൂടി ഓർമ്മിക്കണം പണ്ട് ഒരു പൂമൂടൽ നടന്നിരുന്നു കാടാമ്പുഴ ഭഗവതിയ്ക് . കോടിയേരി സഖാവിന്റെ കുടുംബത്തിൽ നിന്നും. അവിടെയും സമാന തന്ത്രം തന്നെയാണ് ഉപയോഗിച്ചത് സഖാവിന്റെ സഹധർമ്മണിയുടെ വിശ്വാസമാണത്. അവർ പാർട്ടിയുടെ പരിധിയിൽ വരുന്നില്ല. (പിന്നെ ഗുണംകിട്ടുന്നെങ്കിൽ സഖാവിനും കിട്ടുമല്ലോ). സാക്ഷാൽ ഇ എം എസിന്റെ പേരിലും ഇത്തരം ഒരാരോപണം ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്(അതിനെപ്പറ്റി അത്രവ്യക്തയില്ല) അവിടെയും സമാന തന്ത്രമാണുപയോഗിച്ചത് എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.

വൈരുദ്ധ്യാത്മക ഭൗതികതയുടെ ഒരു പോക്കേ.(. ഉച്ചയ്ക്കു ഞങ്ങൾ ഉമ്മറത്തിരുന്നു വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി പറഞ്ഞു ഒരുപാട് ചിരിച്ചെന്ന വായനയിലൂടെ വികെഎന്നിനെ ഓർമ്മിക്കാം.) ഒരാൾ അയാൾക്കിഷ്ടമുള്ള കാര്യം ചെയ്യട്ടെ എന്നുള്ളമറുപടിയാണ് സ്വാതന്ത്ര്യത്തെപ്പറ്റി അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പ്രകടനസ്വാതന്ത്ര്യത്തെപ്പറ്റിയൊക്കെ നമ്മൾ സംസാരിക്കുമ്പോൾ ഇതിലെന്താണ് പ്രശ്നം എന്നു മണി സഖാവിനെ ന്യായീകരിക്കാൻ ആരെങ്കിലും ചെങ്കൊടിയുമായി വരുന്നെങ്കിൽ ഒന്നേ പറയാനുളൂ ഒരു പാട് വിശ്വസിച്ചുപോയി നിങ്ങളെ നിങ്ങൾ നവോത്ഥാനം എന്നുപറയുമ്പോൾ അതിൽ ആചാരങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്ന എന്തോ ഒന്നുണ്ടെന്നുള്ള വിശ്വാസംകൊണ്ടാണ്.

അതോണ്ട് പ്ലീസ് ഇനി ആ വാക്കുപയോഗിക്കരുത് നവോത്ഥാനം എന്നവാക്ക്.പണ്ട് സാംബശിവന്റെ കഥാപ്രസംഗത്തിൽ ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട് .ശബരിമലയ്ക്കു പോകുന്ന ഗുരുസ്വാമി ശിഷ്യന്മാരോട് പറഞ്ഞു പോലും നിങ്ങക്ക് പുലിയെ പേടിയുണ്ടെങ്കിൽ എനിക്കുചുറ്റും കൂടിക്കൊന്നു വെറുതെ ഓർത്തുപോയെന്നു മാത്രം 

Read Also  റിസോർട്ടുകൾക്ക് ചട്ടം ലംഘിച്ച് കണക്ഷൻ നൽകിയ വൈദ്യുതി വകുപ്പിനെതിരെ വി. എസ്. അച്യുതാനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here