Sunday, January 16

എം മുകുന്ദന് എഴുത്തച്ഛന്‍ പുരസ്കാരം

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രമുഖ എഴുത്തുകാരനായ എം മുകുന്ദന് സമ്മാനിക്കും. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ പുരസ്കാരമാണിത്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിലൂടെ വായനക്കാരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച എഴുത്തുകാരനായ എം മുകുന്ദന്‍ ഇന്നും സജീവമായി സാഹിത്യരചനയില്‍ തന്‍റെ സാന്നിധ്യമറിയിക്കുന്നുണ്ട്.

1961 ലാണ് ആദ്യമായി എഴുതിയ കഥ പ്രസിദ്ധീകരിച്ചത്. പിന്നീട് ധാരാളം ചെറുകഥകളും നോവലുകളും ഈ തൂലികയില്‍ നിന്നു ഒഴുകി. മയ്യഴിയിലെ മനുഷ്യനെയും പ്രകൃതിയെയും സഹൃദയരിലെയ്ക്ക് സന്നിവേശിപ്പിക്കുന്നതില്‍  മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന കൃതി വലിയ പങ്കാണ് വഹിച്ചത്. ഫ്രഞ്ച് അധീനപ്രദേശമായ മയ്യഴിയുടെ ചരിത്രവും സ്മരണകളും ഇരമ്പുന്ന ഈ കൃതി മലയാളിയുടെ പ്രീയപ്പെട്ട നോവലുകളിലോന്നായി മാറി.

ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു,  ദൈവത്തിന്റെ വികൃതികള്‍, കേശവന്‍റെ വിലാപങ്ങള്‍, ആകാശത്തിന്‍റെ ചുവട്ടില്‍ ആദിത്യനും രാധയും മറ്റ് ചിലരും, നൃത്തം, ഒരു ദലിത് യുവതിയുടെ കദനകഥ  വീട്, വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം, നദിയും തോണിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍ 

 

Spread the love

Leave a Reply