Thursday, January 20

കളം മാറിക്കളിക്കുന്ന നിലപാടില്ലാത്ത വിശ്വാസത്തിന്‍റെ പ്രസിഡന്‍റ്

ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിലപാടുകള്‍ മാറി മറിയുന്നു. വിധി വന്നപ്പോള്‍ ആദ്യപ്രതികരണത്തില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം സവര്‍ണ്ണതയുടെയും കുലീനതയുടെയുമായിരുന്നു. വിധി എന്തായാലും എന്‍റെ വീട്ടിലെ സ്ത്രീകള്‍ പോകില്ല എന്ന സ്ത്രീവിരുദ്ധതയുടെ കുലീനാഹന്ത നിരഞ്ഞ സവര്‍ണ്ണ നിലപാടായിരുന്നു അത്.

എന്നാല്‍ പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം നിലപാട് മാറ്റി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്നത് സര്‍ക്കാര്‍ പ്രതിനിധിയാണെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണ് ബോര്‍ഡിന്‍റെ ബാധ്യത എന്നും സാമൂഹ്യ ബോധത്തിലെത്തി.

ഇപ്പോള്‍ വീണ്ടും അദ്ദേഹം നിലപാടിന്‍റെ കളം മാറുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയും മല കയറുമെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് കരുതുന്നില്ലെന്നുമാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം.

സ്ത്രീ പ്രവേശന വിരുദ്ധ നിലപാടിന്‍റെ സവര്‍ണ്ണകുലീനഭാവം പ്രസിഡന്‍റിന്‍റെ പ്രകടനത്തില്‍ ആകമാനമുണ്ട്. എന്നാല്‍ വിരുദ്ധ രാഷ്ട്രീയക്കാര്‍ മാറി മാറി അദ്ദേഹത്തെ ചരട് വലിക്കുന്നതായും തോന്നുന്നുണ്ട്. അതോ വിശ്വാസത്തിന്‍റെ ഭീതിയോ. ജനാധിപത്യ ഭരണസംവിധാനത്തില്‍ അധികാരപ്പെട്ടവന്‍റെ നീതി നടപ്പാക്കുന്നതില്‍ ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കാവുന്നതാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

 

Spread the love
Read Also  പിണറായിയെ വിജയനെ വീട്ടിൽ നിന്ന് പുറത്തിറക്കില്ല; തൊഗാഡിയ തിരുവനന്തപുരത്തെത്തും; മുന്നറിയിപ്പുമായി ഇന്റലിജൻസ്

Leave a Reply