Friday, September 17

മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരനായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചുു. 81 വയസായിരുന്നു.

കൊവിഡ് ബാധിച്ച് തൃശ്ശൂരില്‍ ചികിത്സയിലായിരുന്നു.

ആദ്യ നോവലായ അശ്വത്ഥാത്മാവ് ശ്രദ്ധേയമായ കൃതിയായിരുന്നു. ഇത് കേരള സാഹിത്യ അക്കാദമി അവർഡ് നേടി. അശ്വത്ഥാത്മാവ് അക്കേ പേരിൽത്തന്നെ ചലച്ചിത്രമായി

നടൻ കൂടിയായിരുന്നു മാടമ്പ്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ത്തില്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശാടനം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

ആറാംതമ്പുരാന്‍, ദേശാടനം, ചിത്രശലഭം അഗ്‌നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍, അഗ്‌നിനക്ഷത്രം, വടക്കുംനാഥന്‍, പോത്തന്‍ വാവ, ആനചന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

അശ്വത്ഥാമാവ്, പോത്ത്, കോളനി മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ തുടങ്ങിയവയാണ് നോവലുകള്‍.

Spread the love
Read Also  എം എൻ പാലൂര് അന്തരിച്ചു.