Thursday, January 20

മഅദനിക്ക് രോഗിയായ മാതാവിനെ കാണാന്‍ അനുമതി;

ജയിലില്‍ കഴിയുന്ന  പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് രോഗിയായ മാതാവിനെക്കാണാന്‍ എന്‍ ഐ എ കോടതിയുടെ  അനുമതി. അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന  മാതാവിനെ സന്ദര്‍ശിക്കാന്‍ മഅദനി ബംഗളുരു സ്ഫോടനക്കേസ് വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്.  അദ്ദേഹത്തിനു  ഒക്ടോബര്‍  28 മുതല്‍ നവംബര്‍ 4 വരെയാണ് സന്ദര്‍ശനഅനുമതി ലഭിച്ചിരിക്കുന്നത്.

ഉമ്മ അസ്മാ ബീവിയുടെ രോഗം മൂര്ചിച്ചതിനെ തുടര്ന്നു അദ്ദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലെ വീട്ടിലേക്കു പോകാന്‍ അനുമതി തേടിക്കൊണ്ട് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഉമ്മയുടെ രോഗം ഗുരുതരമായെന്നും ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ചക്കാലത്തെയ്ക്ക് നാട്ടിലേക്ക് പോകാനായി അനുമതി വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും മാതാവിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ  അനുമതി ലഭിക്കുകയായിരുന്നു 

Spread the love
Read Also  ഹിന്ദി നിർബന്ധം: തെക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തം

Leave a Reply