Friday, July 30

മദ്റസ അധ്യാപകരുടെ ശമ്പളം ; പ്രചാരണത്തിലെ യാഥാർഥ്യമെന്ത്?

 

സംഘപരിവാർ സംഘടനകളുടെ വർഗ്ഗീയ പ്രചരണങ്ങളിൽ എക്കാലവും കാണുന്ന ഒരു മുസ്ലിം വിരുദ്ധതയ്ക്ക് നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുകയാണ്.

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലറിയിച്ചു.. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് അറിയിച്ചത്. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ തെറ്റായ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..

നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍.

അമ്പലങ്ങളിൽ നിന്നും ദേവസ്വം ബോർഡ് വഴി ലഭിക്കുന്നവരുമാനമാണ് മദ്രസ അധ്യാപകർ ഉൾപ്പടെയുള്ള യാളുകൾക്കും വിവിധ മതങ്ങളിൽപ്പെട്ട ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും ശമ്പളമായി നൽകുന്നത് എന്നയാരോപണം സംഘപരിവാർ കാലങ്ങളായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
ദേവസ്വം ബോർഡിൻ്റെ തുക എന്തിനൊക്കെ ചിലവഴിക്കാൻ പറ്റും എന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ മുമ്പ് തന്നെ നിലവിലുണ്ട്.

വ്യാജവാർത്തകളും കുപ്രചരണങ്ങളും വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വർഗ്ഗീയ ധ്രുവീകരണത്തിന് ലക്ഷ്യമിടുന്ന സംഘ പരിവാർ അജണ്ടയെ പൊതുസമൂഹം തിരിച്ചറിയാൻ വൈകരുത്

Spread the love
Read Also  കേരളത്തെ നാല് മേഖലകളായി തിരിച്ചു നിയന്ത്രണം ; ഇളവുള്ള ജില്ലകളിൽ ഹോട്ടലുകളും കടകളും 7 മണിവരെ തുറക്കാം