Thursday, January 20

മധ്യപ്രദേശില്‍ ജനം തോല്പിച്ചിട്ടും പിന്മാറാതെ ബി ജെ പി ; അമിത് ഷാ കുതിരക്കച്ചവടത്തിനായി ശ്രമം

മധ്യപ്രദേശില്‍ ജനവിധി എതിരായിട്ടും സര്‍ക്കാരുണ്ടാക്കാനായി കുതിരക്കച്ചവടത്തിനായി ബി ജെ പി രംഗത്തിറങ്ങി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കൊണ്‍ഗ്രസ്സിനെ കവച്ചുവെച്ചു ബി ജെ പി മന്ത്രിസഭാരൂപീകരണത്തിനായി  ഗവര്‍ണറെ കാണുമെന്നു വാര്‍ത്ത. 

മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കൊണ്‍ഗ്രസ്സിനു 114 സീറ്റ് നേടിയിട്ടും അതംഗീകരിക്കാതെ തങ്ങളുടെ ബി ജെ പി യുടെ താളത്തിനു തുള്ളുന്ന ഗവര്‍ണറെ വരുതിയിലാക്കിയെന്നാണ് വിവരം. ബി ജെ പി യ്ക്ക് 109 സീറ്റേ ഉള്ളൂവെങ്കിലും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് ബി ജെ പി ഘടകം അറിയിച്ചു. കുതിരക്കച്ചവടത്തിന് പേര് കേട്ട അമിത് ഷാ കൊണ്ഗ്രസ് അംഗങ്ങളെ കോടികള്‍ കൊടുത്തു വശപ്പെടുത്താനായി നീക്കം തുടങ്ങിയിട്ടുണ്ട്. എം എല്‍ എ മാരെ വശീകരിക്കാനായി  സംഘപരിവാര്‍ നേതൃത്വവുമായി ഗൂഡാലോചന നടത്തിയിരുന്നു.

കര്‍ണാടകയില്‍ ഈ രീതിയിലുള്ള തറവേല നടത്തി നാണം കെട്ടിട്ടും അതെ രീതിയുമായി   ബി ജെ പി രംഗത്തിരങ്ങിയിരിക്കുകയാനെന്നും എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്നും പ്രതിപക്ഷകക്ഷികള്‍ പറയുന്നു.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 

അതേസമയം കൊണ്‍ഗ്രസ്സിനു ബി എസ് പി യുടെയും എസ് പി യുടെയും പിന്തുണ ഉറപ്പായെന്ന് വ്യക്തമായതോടെ ബി ജെ പി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി അറിയുന്നു. ഗവര്‍ണറെ കാണുന്നത് രാജി സമര്‍പ്പിക്കാനാണ് എന്നാണു കാവല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ വ്യക്തമാക്കിയത്. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ  അംഗങ്ങളെ കിട്ടാത്തതുകൊണ്ട് അവകാശവാദം ഉപേക്ഷിക്കുകയാണെന്നു ചൌഹാന്‍ അറിയിച്ചു.  കുതിരക്കച്ചവടനീക്കം ബി ജെ പി ക്കു തിരിച്ചടിയാവുമെന്ന് ഉപദേശം  കിട്ടിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു 

 

Spread the love
Read Also  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആദിവാസികള്‍ നിര്‍ണായകശക്തിയാകും

Leave a Reply