കോൺഗ്രസ് ഭരണം നേടിയ മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ ജനപ്രിയ നടപടികളുമായി മുന്നോട്ട് പോകുന്നു. രാജ്യത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പഴയ കൽക്കരി ഖനികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഉപയോഗശൂന്യമായ ഖനികളുടെ പാട്ടക്കാലാവധി റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അലയൻസ് ഉണ്ടാക്കിയാൽ അത് നാളെ മാറും, സ്ഥിരമായി നിൽക്കാൻ അവ ഗീതയും ബൈബിളും ഒന്നുമല്ലല്ലോ എന്നും സ്ഥാനാർത്ഥികളെ നിർത്തുന്നത് തോൽക്കാനല്ല ജയിക്കാനാണെന്നും ബി എസ് പി, എസ് പി അലയൻസിനെക്കുറിച്ച് കമൽ നാഥ് പ്രതികരിച്ചു. നരേന്ദ്രമോദി ഭീരുവായ പ്രധാനമന്ത്രി ആണെന്നും എന്നാൽ രാഹുൽ ക്ഷമയുള്ള ആളുകളെ കേൾക്കുന്ന നേതാവാണെന്നും ഏറ്റവും കൂടതൽ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെന്നും കമൽ നാഥ് പറഞ്ഞു. താൻ 25 വർഷമായി സിനിമ കാണാറില്ലെന്നും ആക്സിഡന്റൽ പ്രയീം മിനിസ്റ്റർ കണ്ട് ആ റെക്കോർഡ് തിരുത്തവാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 24 സംസ്ഥാനങ്ങളിൽ ബീഫ് നിരോധജനം ഏർപ്പെടുത്തിയത് കോൺഗ്രസ് ആണെന്നും എന്നാൽ അതിനെ കോൺഗ്രസ് ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്നും കമൽനാഥ് പറഞ്ഞു. മോദി ഭരണത്തിൻ കീഴിൽ റിസർവ് ബാങ്ക്, സിബിഐ, സുപ്രീം കോടതി എന്നീ ഭരണഘടനാ സ്ഥാപനങ്ങൾ വിഭജിക്കപ്പെട്ടുവെന്നും സമൂഹം തന്നെ വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതത്തെ രാഷ്ട്രീയമായി കൂട്ടിയിണക്കുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ബിജെപി 90ൽ രാജ്യത്ത് ഇറക്കിയ വർഗീയ കാർഡ് ഇന്ന് എടുത്താൽ വിലപ്പോവില്ലെന്നും കമൽനാഥ് പറഞ്ഞു. ബിജെപി സംസ്ഥാനത്ത് വന്ദേ മാത്രം നടപ്പിലാക്കിയ രീതി താൻ അവസാനിപ്പിച്ചുവെന്നും വന്ദേമാതരത്തെ ടൂറിസത്തിന്റെ ഭാഗമായി അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും
നേരത്തെ കാർഷിക കടങ്ങൾ എഴുതി തള്ളുന്നതടക്കമുള്ള ജനപ്രീയ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചിരുന്നു.
I am going to cancel the lease of all old coal mines which are not functional anymore and use the land to build houses for the economically weaker sections: Madhya Pradesh Chief Minister Kamal Nath in conversation with @ShekharGupta & @NPDay at #OTC
— ThePrintIndia (@ThePrintIndia) January 12, 2019