Wednesday, January 19

നരേന്ദ്രമോദിയുടെ ചിത്രങ്ങൾ വീടുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ വീടുകളിൽ പതിപ്പിക്കാൻ പാടില്ലെന്നും ഇതും നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാന്‍ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. പൊതുപണം ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സഞ്ജയ് പുരോഹിത് അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ മുൻപിലും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് ഏപ്രില്‍ 4ന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളില്‍ പതിക്കു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Spread the love
Read Also  ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങൾ പെതുജനമധ്യത്തിൽ വച്ച് ഛേദിക്കണമെന്ന് ഇമർതി ദേവി

Leave a Reply