Friday, January 21

കുറ്റവാളികൾക്ക് ദാമ്പത്യ ജീവിതം ആകാമെന്ന് മദ്രാസ് ഹൈക്കോടതി

കുറ്റവാളികൾക്ക് ദാമ്പത്യ ജീവിതം നിരാകരിക്കാൻ ആവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പെരുമാളിന്റെ ഭാര്യയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. പെരുമാളിന്‌ ദാമ്പത്യ ജീവിതം നയിക്കുന്നതിനായി രണ്ടാഴ്ച്ച കോടതി പരോൾ അനുവദിച്ചു.

ജീവിത നൈരാശ്യവും മാനസിക സമ്മര്‍ദവും കുറയ്ക്കാനും പങ്കാളിയുമായി    കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് വഴി ഇടയാക്കുമെന്നും കുറ്റവാളിയ്ക്ക് ഇത്‌ ഒരു പുനർ ചിന്തനം ആകുമെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക ബന്ധം മാനസിക സമ്മർദ്ദങ്ങളെ കുറയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കുറ്റവാളിയുടെ അന്തസ്സ് സംരക്ഷിക്കുക എന്ന ഉയർന്ന നീതി ബോധമാണ് ഈ വിധിയിലൂടെ പുറപ്പെടുവിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. സി.ടി. സെൽവം, പി. രാമതിലകം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ത്യൻ നീതി വ്യവസ്ഥയിൽ തന്നെ സുപ്രധാനമായ രീതിയിൽ കുറ്റവാളിയുടെ മാനുഷിക അവകാശങ്ങളെയും പരിഗണിച്ച വിധി പുറപ്പെടുവിച്ചത്.

Spread the love
Read Also  ദൈവ വചനം പ്രചരിപ്പിച്ച ഒരാൾ ലോകമറിയുന്ന പോൺ സ്റ്റാറായ കഥ

Leave a Reply