Monday, January 24

ബിഎസ്എന്‍എല്‍ കേസ്: മാരന്‍ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിവാദമായ ബിഎസ്എന്‍എല്‍ കൈമാറ്റക്കേസില്‍ മാരന്‍ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇവര്‍ക്കെതിരെ 12 ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഡിഎംകെ നേതാവ് ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവര്‍ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടക്കാട്ടി മാര്‍ച്ചില്‍ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്.

സണ്‍ ടിവി ഉടമയാണ് കലാനിധിമാരന്‍. ഖജനാവിന് 1.78 കോടി രൂപ നഷ്ടം വരുത്തുന്ന രീതിയില്‍ കേന്ദ്ര മന്ത്രിയെന്ന നിലയിലുള്ള തന്റെ പദവി ദയാനിധി മാരന്‍ ദുരുപയോഗം ചെയ്തുവെ്‌ന് 2016 ഡിസംബര്‍ ഒമ്പതിന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ആരോപിച്ചിരുന്നു. 2004 മുതല്‍ 2007 വരെ കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രിയായിരുന്നു ദയാനിധി മാരന്‍. തന്റെ വസതിയില്‍ നവീന സാങ്കേതികവിദ്യയിലുള്ള 364 വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ സ്ഥാപിച്ചു എന്നാണ് കേസ്. ഇതില്‍ 323 ടെലിഫോണ്‍ സംവിധാനങ്ങള്‍ 2004 മുതല്‍ 2007 വരെ സണ്‍ ടിവി അപ് ലിങ്ക് ചെയ്യുന്നതിനായി ഉപയോഗിച്ചും എന്നും സിബിഐ ആരോപിക്കുന്നു.

Spread the love
Read Also  അലോക് വർമ്മ സർവീസിൽ നിന്ന് രാജിവെച്ചു

Leave a Reply