Friday, July 30

മദ്രസ വിദ്യാർത്ഥികളെ തീവ്രവാദ പരിശീലനത്തിന് കൊണ്ട് പോകുമ്പോൾ കൊൽക്കത്തയിൽ നിന്നും പിടിച്ചു; വാസ്തവമെന്ത്?

തീവ്രവാദ ട്രെയിനിംഗിന് കൊണ്ട് പോയ 63 മദ്രസ വിദ്യാർത്ഥികളെ കൊൽക്കത്തയിൽ വെച്ച് പിടിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്ന ഒരു വീഡിയോ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. വംശീയത ലക്ഷ്യമിട്ടാണ് ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. 2015 ആഗസ്റ്റ് 7-ന് അജാസ് ഖാൻ എന്ന യൂസർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. 64000ത്തിൽ അധികം ഷേറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വാട്സ് ആപ്പിലും ട്വിറ്ററിലും സമാനമായ രീതിയിൽ ഈ വീഡിയോയും വ്യാജ സന്ദേശങ്ങളും കാലങ്ങളായി പ്രചരിക്കുന്നുണ്ട്.

Madrasa Students

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം പൂനയിലെ മദ്രസയിലേക്കുള്ള യാത്ര മധ്യേ കൊൽക്കത്തയിൽ വെച്ച് മതിയായ യാത്ര രേഖകൾ ഇല്ലെന്ന കാരണം കാണിച്ചാണ് വിദ്യാർത്ഥികളെ പോലീസ് തടയുന്നത്. കുട്ടികളെ തടഞ്ഞു വെച്ചതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ മുസ്ലിം സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ബീഹാറിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു അന്ന് തടഞ്ഞു വെയ്ക്കപ്പെട്ടവരിൽ ഉണ്ടായിരുന്നത്.

Bhai log kolkata ke raza bazar me 63 madarse ke bachhe ko police ne giraftar kr liya h unka kahna h ke ye aatankwadi ka training lene ja rahe h..is Msg ko jaldi forward kre media dekhne se in kar kar Diya h media bol raha h ke hme uper se order h nhi dekhne ka plz forward all grp…

Nazeer Naz ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮೇ 31, 2019

മദ്രസയിലേക്കുള്ള കുട്ടികളുടെ യാത്രയുടെ മതിയായ രേഖകൾ സമർപ്പിച്ചതിന് ശേഷം കുട്ടികളെ വിട്ടയക്കുമെന്നാണ് പഴയ മാധ്യമ റിപ്പോർട്ടുകളിൽ ശിശുക്ഷേമ സമിതി പറഞ്ഞിട്ടുള്ളത്. ഇവയിൽ ഒരിടത്തും കുട്ടികൾ തടഞ്ഞു വെയ്ക്കപ്പെട്ടിട്ടുള്ളത് മറ്റെന്തിങ്കിലും കാരണത്താൽ ആണെന്ന് പറഞ്ഞട്ടില്ല.

Madrasa Students

ആഗസ്റ്റ് 2015-ൽ നടന്ന സംഭവമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആഗസ്റ്റ് മൂന്ന് 2015 -ലെ ഡിഎൻഎ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാത്രി തന്നെ കുട്ടികളെ ബീഹാറിലേയ്ക്ക് തിരികെ അയച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡിഎൻഎ റിപ്പോർട്ട് നൽകിയിട്ടുള്ളത്.

Madrasa Students

പാസ്പോർട്ട് കൈവശം വെച്ചുവേണം സ്വന്തം രാജ്യത്തിൽ പോലും മുസ്ലിങ്ങൾക്ക് യാത്ര ചെയ്യാൻ എന്നത് എന്ത്മാത്രം ഭീകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങൾ ജീവിക്കുന്നത് എന്നതാണ് കാണിക്കുന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച മുസ്ലിം ആക്ടിവിസ്റ്റുകൾ പറഞ്ഞിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പോലും രാജ്യത്തിനകത് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അവർ പറഞ്ഞിരുന്നു.

Read Also  ഹിറ്റ്ലറെ മോദിയുമായി ഉപമിക്കുന്ന വ്യാജ ചിത്രം പങ്കുവെച്ച് ദിവ്യ സ്പന്ദന

Madrasa Students

മദ്രസയിലേക്കുള്ള യാത്രാമധ്യേയാണ് വിദ്യാർത്ഥികളെ മതിയായ യാത്ര രേഖകൾ ഇല്ലെന്ന കാരണത്താൽ പോലീസ് പിടികൂടുന്നത്. ഇതിനെ വംശീയതയുടെ നിറം നൽകാൻ വർഗീയ സ്വഭാവമുള്ള ചില ഗ്രൂപ്പുകളുടെ ബോധപൂർവമായുള്ള ശ്രമത്തിന്റെ ഫലമായി തീവ്രവാദ പരിശീലനത്തിന് പോകുമ്പോൾ മുസ്ലിം കുട്ടികൾ പിടിക്കപെടുകയായിരുന്നുവെന്ന് പരത്തുകയാണ്.

Madrasa Students

കടപ്പാട്: ന്യൂസ് സെൻട്രൽ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply