ഭീതി പരത്തി മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമ്പോൾ അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ് അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദമാണ് മഹാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിച്ചത്.

സംസ്ഥാനത്ത് മത്സ്യബന്ധനം പൂർണമായി ശനിയാഴ്ചവരെ നിരോധിച്ചിട്ടുണ്ട്. കടലിൽ പോയിട്ടുള്ളവർ എത്രയും വേഗം മടങ്ങണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളിലാണ് അവധി. കൂടാതെ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി.

മഹാ ചുഴലിക്കാറ്റ് കേരളത്തിൻ്റെ സഞ്ചാരപഥത്തിലല്ലെങ്കിലും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്താണു മഹാ രൂപം കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ചുഴലിക്കാറ്റ് കേരളത്തിലും വീശാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

ബീച്ചുകളിൽ പോകുന്നതിൽ നിന്നും വിനോദസഞ്ചാരികളെ വിലക്കിയിട്ടുണ്ട്. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സംസ്ഥാനമൊട്ടാകെ വെള്ളിയാഴ്ചവരെ കനത്ത മഴയും ഇടിമിന്നലും ; ജാഗ്രതാനിർദ്ദേശം, യെല്ലോ അലർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here