മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും. എൻ സി പിയുടെയും കോൺഗ്രസ്സിൻ്റെയും സമ്മർദ്ദത്തെത്തുടർന്ന് മുഖ്യമന്ത്രിയാവാൻ ഉദ്ദവ് സമ്മതിച്ചതായാണു സൂചന. അഞ്ചു വർഷവും ഉദ്ദവ് താക്കറെ തന്നെയാണു മുഖ്യമന്ത്രി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച. 

കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ സംയുക്ത യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ഇതിനെത്തുടർന്ന് അന്തിമതീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണു ശിവസേനനേതൃത്വം അറിയിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് ഉദ്ദവ് മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം തത്വത്തിൽ അംഗീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചയാക്കാൻ തീരുമാനമെടുത്തത് 

സഖ്യസർക്കാർ രൂപീകരണത്തിനായി അന്തിമ തീരുമാനം എടുക്കാനായി മൂന്നു പാർട്ടികളുടേയും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് യോ​ഗം ചേർന്നിരുന്നു. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിർന്ന നേതാക്കളും യോ​ഗത്തിൽ പങ്കെടുത്തു. മഹാവികാസ് അഖാ‍ഡി എന്ന പേരില്‍ സഖ്യമുണ്ടാകുമെന്ന് നേരത്തെ തന്നെ ഡൽഹിയിൽ ധാരണയായിരുന്നു.

ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തത തുടരുകയാണ്.

മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടായി തുടർന്ന ബിജെപി സഖ്യം ശിവസേന അവസാനിപ്പിച്ചതിനെത്തുടർന്നാണു എൻ സി പിയും കോൺഗ്രസ്സും ശിവസേനയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാപാര്‍ട്ടികളെയും ക്ഷണിച്ചെങ്കിലും ആര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനായില്ല. അതിന് പിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നവംബര്‍ 12ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു

ഉദ്ദവ് താക്കറെ എന്‍സിപിയും കോണ്‍ഗ്രസുമായി സഹകരിച്ച് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാൻ ഒരു മാസമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എൻ സി പി നേതാവ് ശരത് പവാർ ശിവസേനയെ പിന്തുണച്ചതിനെത്തുടർന്ന് കോൺഗ്രസ്സിൻ്റെ സംസ്ഥാനഘടകവും ശിവസേനയെ പിന്തുണക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ്സ് അധ്യക്ഷൻ സോണിയ ഗാന്ധിയുടെ അനുമതിയും ലഭിച്ചതോടെ സർക്കാർ രൂപീകരണത്തിനുള്ള പച്ചക്കൊടിയായി.

ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേന നിർദ്ദേശിച്ചിരുന്നെങ്കിലും എൻ സി പി ക്കും കോൺഗ്രസ്സിനും സ്വീകാര്യമല്ലായിരുന്നു. 

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സവർക്കർക്ക് ഭാരത രത്നം നൽകണമെന്ന് അണ്ണാ ഹസാരെ

LEAVE A REPLY

Please enter your comment!
Please enter your name here