Saturday, August 8

മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകം, എൻ സി പി പിളർന്നു ; ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായുണ്ടായ നാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എൻ സി പി പിളർന്നതായും റിപ്പോർട്ടുണ്ട്

കഴിഞ്ഞ ദിവസം ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നാടകം അരങ്ങേറിയത്.

എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി നേതാവ് ശരത് പവാറിൻ്റെ അനന്തരവനാണു അജിത് പവാർ.  ഒരു വിഭാഗം എൻ സി പി എം എൽ എ മാർ വിയോജിപ്പ് രേഖപ്പെടുത്തിയതായാണു സൂചന. 

രാത്രിയോടെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി അന്തിമതീരുമാനമെടുത്ത് പിരിഞ്ഞതായിരുന്നു. എന്നാൽ ഇരുട്ടിവെളുത്തതോടെ സംസ്ഥാന രാഷ്ട്രീയം മാറിമറിയുകയായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയനേതൃത്വങ്ങളെ അത്ഭുതപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ബിജെപി ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. ബുധനാഴ്ച ഡൽഹിയിൽ വെച്ച് ശരത് പവാർ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ്സ് ഇതിനെ വിമർശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിക്കുകയും ചെയ്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ബി ജെ പി യുടെ അഹങ്കാരമാണു ഫലം ഇങ്ങനെയാവാൻ കാരണമെന്ന് ശിവസേന

Leave a Reply