മഹാരാഷ്ട്രയില്‍ ബി ജെ പിയിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ വിമത നീക്കം ശക്തമാക്കി ബി ജെ പി നേതാവ് പങ്കജ് മുണ്ടെയുടെ ശ്രമം. നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന മഹാരാഷ്ട്രനാടകത്തിലെ ഏറ്റവും പുതിയ അങ്കത്തിനായി ഇറങ്ങിത്തിരിച്ച പങ്കജ് മുണ്ടെ ശിവസേനയിലേക്ക് ചേക്കേറുമെന്നാണു മുന്നറിയിപ്പ്. 12 എം എൽ മാരും ഒപ്പമുണ്ടെന്നാണു ഇവരുടെ അവകാശവാദം.

ഉദ്ധവ് താക്കറെ അധികാരത്തിലേറിയതോടെ ബി ജെ പിയിൽ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ബി.ജെ.പി നേതാവും ഫഡ്‌നാവിസ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന പങ്കജ് മുണ്ടേ അന്തരിച്ച ബി ജെ പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണു.

ഗോപിനാഥ് മുണ്ടെയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് താന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന് പങ്കജ് മുണ്ടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രമുഖ വാർത്താ നെറ്റ് വർക്കായ കട്ട ന്യൂസാണു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കജ് മുണ്ടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏറെ നാളായി ബി ജെ പി നേതൃത്വവുമായി പങ്കജ് അഭിപ്രായവ്യത്യാസത്തിലായിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെ തോല്പിച്ചുവെന്നാണു ഇവരുടെ ആരോപണം. ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന് പങ്കജ് മുണ്ടെ സംശയമുയർത്തിയിരുന്നെങ്കിലും നേതൃത്വം ഇതു സംബന്ധിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'മതപരമായ അസഹിഷ്ണുത പ്രചരിപ്പിക്കുന്നു' ഗാർഡിയൻ പത്രത്തിന് പ്രസാർ ഭാരതിയുടെ താക്കീത്

LEAVE A REPLY

Please enter your comment!
Please enter your name here