Wednesday, January 19

മക്കള്‍ നീതി മയ്യത്തിന് ഇലക്ഷന്‍ കമ്മീഷന്‍ രജിസ്ട്രേഷന്‍ ലഭ്യമാകുമെന്ന് കമലഹാസന്‍

രൂപീകരണത്തിന് മൂന്ന് മാസങ്ങള്‍ക്കു ശേഷം കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് ഇലക്ഷന്‍ കമ്മീഷന്‍റെ അംഗീകാരം ലഭിക്കാന്‍ പോകുന്നു. രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ഇലക്ഷന്‍ കമ്മീന്‍റെ അംഗീകാരരേഖകള്‍ അടുത്ത ആഴ്ച ലഭ്യമാകുമെന്നാണ് അറിവ്.

ബുധനാഴ്ച ഡല്‍ഹിയിലെത്തിയ കമലഹാസന്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി ഇലക്ഷന്‍ കമ്മീഷന്‍ ഭാരവാഹികളെ കാണുകയുണ്ടായി. തന്‍റെ പാര്‍ട്ടിയെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം വിശദീകരണം നല്കിയെന്നും, പാര്‍ട്ടിക്ക് ഉടന്‍ രജിസ്ട്രേഷന്‍ ലഭ്യമാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പു നല്കിയതായും കമലഹാസന്‍ വ്യക്തമാക്കി.

ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളെ കണ്ടതിന് പുറമേ കമലഹാസന്‍ ഡല്‍ഹിയില്‍ യു.പി.എ. ചീഫ് സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെയും കാണുകയുണ്ടായി. ഇരുവരും തമിഴ് നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയസഖ്യസാധ്യത കമലഹാസന്‍ നിരസിച്ചു.

ജനകീയ നീതി കേന്ദ്രം എന്ന് അര്‍ത്ഥം വരുന്ന മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രിയസംഘടനയ്ക്ക് മൂന്ന് മാസം മുന്പാണ് മധുരയില്‍വെച്ച് കമലഹാസന്‍ തുടക്കം കുറിച്ചത്. അന്നത്തെ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുഖ്യാതിഥിയായിരുന്നു. കമലഹാസന്‍റെ രാഷ്ട്രീയനിലപാടുകള്‍ക്ക് തമിഴകത്ത് ഇതിനകംതന്നെ സ്വീകരണം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

Spread the love
Read Also  രജനിയും കമലും കാത്തിരിക്കുന്നതാരെ?

Leave a Reply