Monday, January 17

തന്റെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഒരു പുരുഷനും സഹിക്കാനാവില്ല; പ്രതികളെ മലങ്കരസഭയില്‍ നിന്നും പുറത്താക്കണം: ഇരയുടെ ഭര്‍ത്താവ്

തന്റെ ഭാര്യ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഒരു ഭര്‍ത്താവിനും സഹിക്കാനാവില്ലെന്നും പ്രതികളെ പുരോഹിത പട്ടം തിരിച്ചുവാങ്ങി സഭയില്‍ നിന്നും പുറത്താക്കണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പീഢനക്കേസിലെ ഇരയുടെ ഭര്‍ത്താവ്. താനൊരു ഉറച്ച ക്രൈസ്തവ വിശ്വാസിയാണെന്നും തന്റെ മതത്തില്‍ പുരോഹിതരെ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായാണ് കണുന്നതെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ ദുഷ്ടപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് ചില പുരോഹിതര്‍ ഈ വിശ്വാസത്തെ ഹനിക്കുകയാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പുരോഹിതര്‍ക്കെതിരെ കേരള പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. നിരണം രൂപതയിലെ അബ്രഹാം വര്‍ഗീ്‌സ്, ജോബ് മാ്ത്യു, തുമ്പമണ്‍ രൂപതയിലെ ജോണ്‍സണ്‍ വി മാത്യു, ഡല്‍ഹി രൂപതയിലെ ജെയ്‌സ് കെ ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു ദശാബ്ദത്തിന് മുമ്പ് പ്രതികളില്‍ ഉള്‍പ്പെട്ട ഒരു വൈദീകന് മുന്നില്‍ നടത്തിയ കു്മ്പസാരത്തിന്റെ പേരില്‍ തന്റെ ഭാര്യയെ പുരോഹിതര്‍ കൂട്ടം ചേര്‍ന്ന് ലൈംഗീകമായി പിഢിപ്പിക്കുകയായിരുന്നുവെന്ന് മേയ് ഏഴിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഇരയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. സഭയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്നും സഭ വക്താവ് പിസി ഏലിയാസ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പ്രതികളെ സസ്പന്റ് ചെയ്തിരിക്കുകായണെന്നും കുറ്റം തെളിയുന്നപക്ഷം ഇവരുടെ പുരോഹിത പട്ടം തിരികെ വാങ്ങുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ചില നിക്ഷേപരേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് യാദൃശ്ചികമായാണ് ഭാര്യ അനുഭവിക്കുന്ന പീഢനത്തെ കുറിച്ച് തനിക്ക് വിവരം കിട്ടിയതെന്ന് ഇരയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ ഒരു ഹോട്ടല്‍ ഇടപാട് കണ്ടെത്തിയതോടെയാണ് പീഢനവിവരം വെളിച്ചത്ത് വന്നത്. ആദ്യം ഭാര്യ അത് സ്വന്തം ചിലവാണെന്ന് വാദിച്ചെങ്കിലും പിന്നീട് പുരോഹിതരെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.

തങ്ങളുടെ വിവാഹത്തിന് ഏറെ നാള്‍ മുമ്പ് അബ്രഹാം വര്‍ഗീസ് തന്റെ ഭാര്യയെ പീഢിപ്പിച്ചിരുന്നതായി ഈ മുപ്പത്താറുകാരന്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പിഢനം. എന്നാല്‍ പിന്നീട് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തങ്ങളുടെ വിവാഹത്തിന് ശേഷം പൂര്‍വ ബന്ധം തന്നോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും തന്റെ ഭാര്യയെ ലൈംഗീകമായി ഉപയോഗിക്കുവാന്‍ തുടങ്ങി. തങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ മാമോദീസ സമയത്ത് അബ്രഹാം വര്‍ഗീസ് പീഢിപ്പിക്കുന്ന വിവരം കുമ്പസാര രഹസ്യമായി മറ്റൊരു പുരോഹിതനെ അറിയിച്ചു. തുടര്‍ന്ന് ഈ രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അയാളും മറ്റ് പുരോഹിതരെ ഭാര്യയെ പീഢിപ്പിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി അധിക്ഷേപം പുറത്ത് പറയാനാവാതെ തന്റെ ഭാര്യ അനുഭവിക്കുകയായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. പീഢനത്തിനിരയായ യുവതി ഇപ്പോള്‍ മാതാപിതാക്കളോടൊപ്പമാണെന്നാണ് വിവരം. യുവതി പുരോഹിതര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Spread the love
Read Also  സെക്സിനെ പീഡനമെന്ന് വിളിക്കാൻ കഴിയില്ല; കത്തോലിക്കാ പ്രസദ്ധീകരണത്തിൽ പീഡനത്തെ അനുകൂലിച്ച് ലേഖനം

Leave a Reply