Monday, January 17

സംഘപരിവാർ ഗുണ്ടായിസം മനോരമയ്ക്ക് ‘കേരളത്തിന്റെ പോർവിളി’

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ ഏകപക്ഷീയമായി കേരളത്തിൽ നടത്തിയ ആക്രമണങ്ങളെ മനോരമ റിപ്പോർട്ട് ചെയ്തത് കേരളത്തിന്റെ പോർവിളി എന്നതരത്തിൽ. “ഹർത്താൽ ദിനത്തിൽ പോർവിളിച്ച് കേരളം” എന്ന തലക്കെട്ടിലാണ് ഇന്നത്തെ മലയാള മനോരമ പുറത്തിറങ്ങിയത്. ഏകപക്ഷീയമായ സംഘപരിവാർ ആക്രമണത്തെ കേരളത്തിന്റെ മൊത്തം പോർവിളിയായി ചിത്രീകരിച്ച മനോരമയ്‌ക്കെതിരെ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വിമർശനം ഉയർന്ന് കഴിഞ്ഞു.

നിരവധി സിപിഐഎം ഓഫീസുകൾ ഉൾപ്പടെ ആക്രമിച്ചിട്ടും മനോരമ പാലക്കാട്ടെ സിപിഐ ഓഫീസ് ബിജെപി പ്രവർത്തകർ ആക്രമിച്ചത് മാത്രമാണ് ഹൈലൈറ്റ് ആയി എടുത്ത് പറഞ്ഞത്. ഏകപക്ഷീയമായി ആക്രമണം നടത്തിയ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റതും മനോരമ ഹൈലൈറ്റ് ചെയ്ത വാർത്തയിൽ പറയുന്നു. നിരവധി പോലീസുകാരും വ്യാപാര സ്ഥാപനങ്ങളും മറ്റും ആക്രമിക്കപ്പെട്ടിട്ടും മനോരമ പക്ഷപാതപരമായി വാർത്ത റിപ്പോർട്ട് ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മനോരമ സ്ത്രീ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുൻപ് തൊട്ട് സോഷ്യൽ മീഡിയകളിൽ ആരോപണം ഉയർന്നിരുന്നു. ശബരിമല കർമ്മ സമിതിയ്ക്കും ബിജെപി സംഘപരിവാറിന് അനുകൂലമായുമാണ് ശബരിമല വിഷയത്തിൽ മനോരമ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് ഇന്നത്തെ മനോരമയുടെ തലക്കെട്ടുൾപ്പടെയുള്ള വാർത്തകൾ.

Spread the love
Read Also  രാഹുൽ ഈശ്വർ വീണ്ടും പോലീസ് കസ്റ്റഡിയിൽ

Leave a Reply