Thursday, January 20

തമ്പി കണ്ണന്താനം മലയാളസിനിമയുടെ വ്യാവസായികമുഖം കണ്ടെത്തിയ സംവിധായകൻ

മലയാള സിനിമയുടെ വ്യാവസായിക മുഖം കണ്ടെടുത്ത സംവിധായകനെന്ന് തമ്പി കണ്ണന്താനത്തെ വിളിക്കാം.  ഏൺപതുകളിൽ വില്ലൻ വേഷം തൻമയത്വത്തോടെ ചെയ്തുകൊണ്ടിരുന്ന മോഹൻലാൽ എന്ന നടനെ താരപദവിയിലേക്ക് ഉയർത്തിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. രാജാവിൻ്റെ മകൻ ഉയർത്തിയ ആരാധക പരിപ്രേക്ഷ്യം ഇപ്പോഴും മോഹൻലാൽ എന്ന താരത്തിൻ്റെ പിൻബലം തന്നെയാണ്. രാജുമോനും ആ ഫോൺ നമ്പരും ഇപ്പോഴും ഓർമ്മിക്കുന്നതുതന്നെ തമ്പിയെന്ന സംവിധായകൻ്റെ സ്ക്രീനിലെ  കൈയടക്കം കൊണ്ടുകൂടിയാണ്. മലയാള ചലചിത്രവ്യവസായത്തിൽ ആദ്യ സ്റ്റാർഡവും അങ്ങനെ മോഹൻ ലാൽ എന്ന നടനുവന്നുചേർന്നു.

അതിനു ശേഷം ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്ന വഴിയോരക്കാഴ്ചകളൂം നാടോടിയും ഇന്ദ്രജാലവുമെല്ലാം തമ്പിയുടെയും ലാലിൻ്റെയും താരപദവിതന്നെയാണുറപ്പിച്ചത്.ഒട്ടും താരമൂല്യമില്ലാതിരുന്ന രണ്ടാം നിരക്കാരായിരുന്ന സിദ്ധിക്കിനേയും അശോകനേയുമൊക്കെ ഒരുമിപ്പിച്ച് വൻ വിജയമാക്കിയ ജന്മാന്തരമെന്ന ചിത്രം അദ്ദേഹത്തിൻ്റെമാത്രം വിജയംകൂടിയായിരുന്നു.

നീണ്ട മൂന്ന് പതിറ്റാണ്ടിലധികം മലയാളസിനിമാലോകത്തുണ്ടായിരുന്നിട്ടും രാജാവിൻ്റെ മകനും ഇന്ദ്രജാലവും പോലുള്ള സൂപ്പർ ഹിറ്റുകൾ സമ്മനിച്ചിട്ടും പതിനാറുസിനിമകൾ മത്രമാണ് സംവിധായകമേലങ്കിയിൽ അദ്ദേഹത്തിൻ്റേതായി പുറത്തുവന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. സിനിമയുടെ പുതിയ വളർച്ചയ്ക്കൊപ്പമെത്താൻ കഴിയാത്തതിനാലോ സിനിമാക്കാരുടെ പൊതുവേയുള്ള മനപ്പൂർവമറവിയാലോ എന്തോ അദ്ദേഹം 2004 നു ശേഷം വെള്ളിത്തിരയിൽ വന്നെത്തിയിട്ടില്ല.

 മലയാളത്തിലും വൻവിജയങ്ങൾ സമ്മാനിക്കുന്ന ആക്ഷൻ  ചിത്രങ്ങൾ നിലനിൽക്കുമെന്ന് ബോധ്യപ്പെടുത്തിയ ജനപ്രിയ സംവിധായകനായിരുന്നു തമ്പി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

നടനായും തിരക്കഥാകൃത്തായുമെല്ലാം  ഒരു കാലത്ത് മലയാളസിനിമയുടേ ഭാഗമായിരുന്ന ഒരാളാണുകടന്നുപോകുന്നത്.

 

Spread the love
Read Also  സൂഫിയുടെ പ്രണയവും ചില ഒളിച്ചുകടത്തലും

Leave a Reply