Wednesday, January 19

ചുമര്‍പടങ്ങളില്‍ തിളങ്ങിയ മലയാള സിനിമ

 

സിനിമയെന്നതൊരു വാണിജ്യവിഭവമായപ്പോൾ പരസ്യത്തിൻ്റെ കൂടുതൽ സാധ്യതകൾ തുറന്നുവന്നു. ഭിത്തിയിൽ ഒട്ടിക്കുന്ന പോസ്റ്ററുകളിൽ നിന്നും ഇന്ന് ഡിജിറ്റൽ സാധ്യതകളിലൂടെ മോഷൻ പോസ്റ്ററിലേക്ക് കാര്യങ്ങളെത്തിച്ചേർന്നു.

എന്നിരുന്നാലും നഗരവീഥികളിലെയും സിനിമാതിയറ്ററുകളിലെ അതിഗംഭീരമായ ഹൊർഡിംഗുകളിലുമുള്ള താത്പര്യം ഇന്നും കുറഞ്ഞിട്ടില്ല.മറ്റൊരുതരത്തിൽ സിനിമയെ കച്ചവടംചെയ്യന്നുതിൽ ഇന്നും പോസ്റ്ററുകൾക്കു സ്ഥാനമുണ്ട്.

മലയാളസിനിമയുടെ ചരിത്രം പോസ്റ്ററുകളിലൂടെ ഒന്നു തിരഞ്ഞു പോകാം ഇതെല്ലാം മികച്ച ചിത്രങ്ങളാണെന്നുള്ള വിലയിരുത്തലല്ല മറിച്ചു വണിജ്യസാധ്യതകളെത്രമാത്രം ഉപയോഗിച്ചെന്ന പരിശോധനമാത്രമാണ്.

1978 ലാണു നഗരവീഥികളിൽ ഈ പോസ്റ്റർ വൈറലായത്

അവളുടെ രാവുകൾ

അതുവരെയുള്ള സദാചാരബോധത്തെ വെല്ലുവിളിച്ച  പോസ്റ്റർ.

 

ആവേശം

1979 കാലത്ത് ഉയർന്നുവന്ന ജയൻ തരംഗം അന്നത്തെ യുവാക്കളിൽ ആവേശമുണർത്തിയ പോസ്റ്റർ

 

ന്യൂഡൽഹി1987

പോസ്റ്റർ മേക്കിംഗിൻ്റെ സൗന്ദര്യം

 

മമ്മൂട്ടിയുടെ ഒരു തിരിച്ചു വരവുകൂടിയായിരുന്നു ഈ ചിത്രം

New Delhi Malayalam movie poster-Mammootty

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ 1987

ഏഴുത്തിലെ കാവ്യാത്മകതയും ഡിസൈനിംഗിലെ ദൃശ്യഭംഗിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട എക്കാലത്തെയും മികച്ച ഡിസൈനറായിരുന്ന പി എൻ മേനോൻ കല

 

ചിത്രം 1988

മറ്റൊരു കാവ്യാത്മകമായ സൃഷ്ടി

വൈശാലി1988

`പേരെഴുത്തിൽ`വലിയ പുതുമകൊണ്ടുവന്ന ചിത്രം

 

 

ഒരു വടക്കൻ വീരഗാഥ1989

തിരുത്തിയെഴുതിയ ഒരു പഴം കഥയെ പ്പൊലെ അതുവരെയുണ്ടായിരുന്ന വടക്കൻ പാട്ടു സിനിമകളുടെ `ചുവർ ചിത്ര`ങ്ങളിൽ നിന്നും വ്യത്യസ്തം

 

 

താഴ്വാരം 1990

സിനിമയുടെ എല്ലാ ചുവകളും പകർന്നു തന്ന ഡിസൈനിംഗ്

അമരം 1991

ഭരതൻ്റെ ഈ സിനിമയുടെ കഥ ഈ പോസ്റ്ററിൽ തന്നെ നിറയും

 

പ്രേമം 2015

പുതുകാലത്തെ സാധ്യതകളും സൗന്ദര്യവും നിറയുന്ന ചുവർപടം

 

ഒരു പാട് വിട്ട് പോയിട്ടുണ്ട് പറഞ്ഞതിലേറെ പറയാതെ പോയത് ..എങ്കിലും ഇവയൊക്കെ തിയറ്ററുകളിലേക്ക് ആളെകയറ്റാൻ പാകത്തിലുള്ളതുമായിരുന്നു.

 

 

 

 

 

Spread the love