വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ                                                            ജോണി പ്ലാത്തോട്ടം 

വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ
പ്രാർത്ഥനകൾ
വേഷം മാറിയ സ്വാർത്ഥതയാകുന്നു.
അതിനാൽ തന്നെ
ദൈവനിശ്ചയത്തിന്റെ മേലുള്ള ബലപ്രയോഗവും.
എല്ലാം അവിടത്തെ ഇഷ്‌ടമെന്നും
ദൈവനിശ്ചയം നിയമത്തിന്റെ വഴിക്കെന്നും ആണയിടുമ്പോഴും
പ്രാർത്ഥനകൾ പിൻവാതിലിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഭൂമിയിൽ പ്രാർത്ഥന പെരുകുമ്പോൾ സ്വർഗ്ഗസിംഹാസനത്തിൽ ദൈവം സമ്മർദ്ദത്തിലാക്കുന്നു;
ദൈവ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു.
കോൾഡ് സ്റ്റോറേജിൽ പൂഴ്ത്തി വയ്ക്കപ്പെടുന്നു
ഫലമോ ?
നീതിയുടെ പൊതുവിതരണം തകരാറിലാക്കുന്നു
അനുഗ്രഹങ്ങൾ ചില കേന്ദ്രങ്ങളിൽ കുന്നുകൂടുന്നു.
ആകയാൽ
എല്ലാ നല്ലയാളുകളും ദൈവത്തെയോർത്ത്
പ്രാർത്ഥിക്കാതിരിക്കട്ടെ

Read Also  എൻ. എൻ. കക്കാടിന്റെ പേരിൽ സവർണ്ണ കവികൾക്ക് മാത്രമായൊരു മത്സരം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here