Monday, January 24

മലയരയരെ ശബരിമലയിൽ നിന്നകറ്റിയത് കോൺഗ്രസ്സും സിപിഐഎമ്മുമാണെന്ന് ശ്രീധരൻപിള്ള

മലയരയരെയും മറ്റ് ആദിവാസി വിഭാഗങ്ങളെയും ശബരിമലയിലെ ചടങ്ങുകളില്‍ നിന്ന് അകറ്റിയത് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ബിജെപിക്ക് അവസരം ലഭിച്ചാൽ മലയരയരുടെ അവകാശങ്ങൾ തിരിച്ചു നൽകുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വന്നതിന് ശേഷമാണ് മലയരയരെ ശബരിമലയിൽ നിന്നകറ്റിയത് എന്നും അതിനുത്തരവാദി സിപിഐഎം ആണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

നട തുറക്കുന്ന ദിവസങ്ങളില്‍ വിശ്വാസികള്‍ നടത്തുന്ന എന്ത് സമരത്തിനും ബി.ജെ.പി പിന്തുണ നല്‍കുമെന്നും 8 മുതല്‍ 13 വരെ ശബരിമല സംരക്ഷണ രഥയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  കാർഷിക വായ്‌പകൾ എഴുതിത്തള്ളിയില്ലെങ്കിൽ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ലെന്ന് രാഹുൽ ഗാന്ധി

Leave a Reply