വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഇന്ത്യയില്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്നാണ് സാക്കിര്‍ നായിക്കിന് തോന്നുന്നതെന്ന് മഹാതീര്‍ മുഹമ്മദ് പറഞ്ഞതായി സ്റ്റാര്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ ഇന്ത്യ വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയിലാണ് അഭയം പ്രാപിച്ചത്.

സാക്കീർ നായിക്കിന്റെ പ്രസംഗത്തിലൂടെ മുസ്‌ലിം യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകുന്നുവെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കൂടാതെ സാക്കിര്‍ നായിക്കിന് വിദേശത്തു നിന്ന് അജ്ഞാതരില്‍ നിന്ന് ഫണ്ട് ലഭിച്ചുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് സാക്കിര്‍ നായിക്കിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത്.

മലേഷ്യൻ പ്രധാനമന്ത്രി

മൊങ്കോളിയന്‍ മോഡലിനെ കൊന്ന കേസില്‍ 2015 ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊലിസ് കമാന്‍ഡോ സിറുല്‍ അസ്ഹര്‍ ഉമര്‍ ഓസ്‌ട്രേലിയയില്‍ അഭയം പ്രാപിച്ചതിനെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിറുലിനെ വിട്ടുകിട്ടാന്‍ ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചെങ്കിലും, അദ്ദേഹത്തെ തൂക്കുമരത്തിലേക്ക് കൊണ്ടുപോവുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ അവസ്ഥയാണ് സക്കീർ നായിക്കിന്റെ കാര്യത്തിലുമുള്ളതെന്നാണ് മലേഷ്യൻ പ്രധാനമന്ത്രി പറയുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്'; പാനായിക്കുളം കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here