Tuesday, July 7

സോ കോൾഡ് സാക്ഷര മലയാളിയുടെ സൈബർ അക്രമണം ദാ ഇങ്ങനെയാണ് !!

അണുബോംബിനോളം വേഗത്തിൽ വികരണം നടത്താൻ കെല്പുള്ളതെന്തെങ്കിലുമിന്നുണ്ടെങ്കിൽ അത് മലയാളിയുടെ ഫേസ്ബുക്ക് പൊങ്കാല മാത്രമായിരിക്കണം. നിജസ്ഥിതി അന്വേഷിക്കാതെ ആളുമാറിയും, പേരുമാറിയും വ്യക്തികളെയും സ്ഥാപനങ്ങളെയും ഞൊടിയിട വേഗത്തിൽ സൈബർ ആക്രമണത്തിനിരയാക്കുന്നതും, സൈബർ റേപ്പ് ചെയ്ത് അസ്ഥിത്വം ഇല്ലാതാക്കുന്നതുമൊക്കെ ഈയടുത്തായി സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചകളാണ്.ദീപ നിശാന്ത് ,സുനിത ദേവദാസ്, കളക്ടർ അനുപമ കളക്ടർ അനുപമയാണെന്നു തെറ്റിദ്ധരിച്ചു കൊണ്ട് നടി അനുപമ പരമേശ്വരൻ. പി ജയരാജൻ , മുഖ്യമന്ത്രി, ഒന്നുമറിയാതെ നിന്ന സംഗക്കാര എന്ന് വേണ്ട മലയാളികളുടെ ഫേസ് ബുക്ക് വിളയാട്ടം പലപ്പോഴും അതിരുകടക്കുകയാണ്. അത്തരത്തിലേറ്റവും പുതിയതിനെപറ്റിയാണ് ഈ കുറിപ്പ്.

Image result for deepa nishanth Image result for collector anupama Image result for anupama parameswaran Image result for kumar sangakkara

ഫിറോസ് കുന്നുമ്പറമ്പിൽ നല്ല സാമൂഹ്യപ്രവർത്തകനാണ്‌. ആതുര സേവന രംഗത്ത് സോഷ്യൽ മീഡിയയുടെ സാധ്യതകൾ നന്നായി ഉപയോഗിച്ച് ക്രൗഡ് ഫണ്ടിങ്ങുൾപ്പടെ നടത്തി ഒരുപാട് പേരെ സഹായിക്കുന്ന അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി ഒരിക്കൽ പോലും ചോദ്യം ചെയ്യപെടേണ്ടതല്ല. പക്ഷേ, പൊങ്കാല എന്ന ഓമനപ്പേരിൽ നമ്മൾ മലയാളികളാഘോഷിക്കുന്ന കാള പെറ്റാൽ കയറെടുത്തോടുന്ന തരം സൈബർ ആക്രമണം എന്താണെന്ന് ബോധ്യപ്പെടണമെങ്കിൽ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ഇന്ത്യൻ ബാങ്കിന്റെ ഫേസ്ബുക്ക് പേജിലേക്ക് ചെല്ലണം

ക്രൗഡ് ഫണ്ടിങ്ങ് ഭാഗമായി രോഗാതുരനായ ആളിനെ സഹായിക്കാൻ ഒരു ബാങ്കിന്റെ (ഇന്ത്യൻ ബാങ്കല്ല, മനപൂർവ്വം നിലവിൽ ആരോപണ വിധേയമായ പേര് ഉപയോഗിക്കുന്നില്ല, ഔദ്യോഗികമായി തെളിവുകൾ ആരും നിരത്തിയിട്ടില്ല, ഇതേ രീതിയിൽ ബാങ്കിന്റെ പേരിനിയും മാറിയാലോ! ) ഒറ്റപ്പാലം ശാഖയിൽ കഴിഞ്ഞ മാസം ആക്കൗണ്ട് ഓപ്പണാക്കുന്നു, ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിലേക്കായി ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഷെയർ ചെയ്യപ്പെടുന്നു. ശേഷം, അഭ്യുദയകാംക്ഷികളായ നല്ല മനുഷ്യർ പണം നിക്ഷേപിക്കുന്നു. പിന്നീട് പണം പിൻവലിക്കാൻ ചെന്നപ്പോൾ സാങ്കേതിക തടസങ്ങളെന്തോ പറഞ്ഞ് പ്രസ്തുത ബാങ്ക് അത് നിഷേധിക്കുന്നു. ഫിറോസ് ഫേസ്ബുക്ക് ലൈവ് വന്നു. ബാങ്കിന്റെ നിലപാടുകൾക്കെതിരെ രൂക്ഷമായി വിമർശിച്ചു. ഇടയ്ക്കിടെ ഇന്ത്യൻ ബാങ്കിന്റെ ഒറ്റപ്പാലം ബ്രാഞ്ചിലാണ് സംഭവം നടന്നതെന്ന് പറയുന്നുണ്ട്, ആവർത്തിക്കുന്നുണ്ട്.

#ഈ #കൊള്ള #അനുവധിക്കാൻ #പാടില്ല #രോഗികൾക്ക് #വന്ന #പണം #തടഞ്ഞു #വച്ച് ബുദ്ധിമുട്ടിക്കു #ബാങ്ക് #ഓഫ് #ഇന്ത്യ ക്കെതിരെ പ്രതിഷേധിക്കുക #പ്രതികരിക്കുക മാക്സിമം ഷെയർ ചെയ്യൂ…….

Firoz Kunnamparambil Palakkad ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 10, 2019

കേട്ടപാതി, കേൾക്കാത്ത പാതി, സാക്ഷര സൈബർ കൂട്ടം ഇന്ത്യൻ ബാങ്കിന്റെ ഫേസ്ബുക്ക് പേജിലേക്ക് ഓടി!
അവിടെയോരോ പോസ്റ്റിന്റെയും അടിയിലും കുഴികുത്തി ‘സ്പെഷ്യൽ പൊങ്കാല’ യിടുന്നു, റേറ്റിംഗ് കുറയ്ക്കുന്നു. സ്ഥിരം കലാപരിപാടികൾ. ഇന്ത്യൻ ബാങ്കല്ല ,പേരു തെറ്റിയതാണെന്നും ഇടപാട് നടത്തിയ ബാങ്കിന്റെ പേര് മറ്റൊന്നാണെന്നും മനസ്സിലാക്കി അടുത്ത ലൈവുമായി ഫിറോസ് തിരിച്ചെത്തിയപ്പോഴേക്കും ബാങ്കിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയും തളിപ്പുമൊക്കെ കഴിഞ്ഞിരുന്നു !

Read Also  ദീപ നിശാന്ത് കോളെജ് യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനത്ത് നിന്ന് രാജി വെച്ചു

യാതൊരു അടിസ്ഥാനവുമില്ലാതെ ,സൈബറിടത്തിൽ എതിരഭിപ്രായം പറയുന്നവരെയൊക്കെ കൂട്ട ആക്രമണം നടത്തി ജോലി ചെയ്യുന്നിടങ്ങളിൽ നിന്ന് വരെ പുറത്താക്കുന്നതും, ജീവിതത്തിലിന്നേ വരെ കണ്ടിട്ടും, കേട്ടിട്ടുമില്ലാത്ത മനുഷ്യരുടെ ഫേസ് ബുക്ക് വാളിൽ അശ്ലീലമെഴുതിയും തെറിവിളിച്ചും ആത്മനിർവൃതിയടയുന്നതും, ഈയടുത്തായി ഫേസ് ബുക്കിലെ സ്ഥിരം കാഴ്ചകളാണ്.

ഒന്നുകിൽ, ഇടവും, വലവും നോക്കാതെ സൈബർ യുദ്ധത്തിൽ അണിചേരാൻ ലക്ഷക്കണക്കിന് ആരാധകരോട് ആഹ്വാനം ചെയ്യുന്ന ആളുകൾ ഇത്തരം വിഷയങ്ങൾ അഭിസംബോധന ചെയ്യുമ്പോൾ, ആഹ്വാനം ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധിക്കണം. അല്ലെങ്കിൽ സൈബർ ആക്രമണം നടത്താൻ തുനിഞ്ഞിറങ്ങുന്നവർ ഒരിക്കലെങ്കിലും കാര്യങ്ങളിൽ വ്യക്തത വരുത്തണം.

ഇവിടെയിപ്പോൾ സൈബർ ആക്രമണം നടന്നിരിക്കുന്നത് ഈ വിഷയവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു ബാങ്കിന് നേരെയാണ്. ബാങ്കിനിതിനെ പ്രതിരോധിക്കാൻ ആയേക്കും. പക്ഷേ, ഇതേ തരത്തിലുള്ള ആരോപണങ്ങൾ ആളുമാറി യോ, തെറ്റിദ്ധരണയുടെയോ പുറത്തോ വ്യക്തികൾക്ക് നേരെ ആരോപിക്കപ്പെട്ട സംഭവങ്ങളിൽ ആളുകൾക്ക് ജോലിയും ജീവനും നഷ്ടപ്പെട്ടതും, പല സ്ഥാപനങ്ങളുടേയും നില നിൽപ്പില്ലാതെയായതുമായ ഒരുപാട് അനുഭവങ്ങൾ, ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഇരുന്നു സ്വയം ഭോഗം ചെയ്തു നിർവൃതിയടയുന്നതിനു സമാനമാണ് ഈ പൊങ്കാല മഹോത്‌സവം. ഇത്ഒരു തരം ഗൂണ്ടായിസമാണ്.

ആളുമാറിയുണ്ടാകുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെ നമ്മൾ വിമർശിക്കാറില്ലേ, അപലപിക്കാറില്ലേ, ആളുമാറിയുള്ള സൈബർ പൊങ്കാലയും ഏതാണ്ടതേ തരത്തിൽ തന്നെ പെടുത്തേണ്ടതാണ്.. ആദ്യത്തേതിൽ ശാരീരികമായും രണ്ടാമത്തേതിൽ മാനസികമായും ഇല്ലാതാക്കുന്നു എന്നേയുള്ളു.. രണ്ടും കൊലപാതകങ്ങൾ തന്നെയാണ്, ആൾക്കൂട്ടക്കൊല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply