Monday, January 17

ബംഗാളിൽ നാടകീയ സംഭവങ്ങൾ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമതയുടെ അനശ്ചിതകാല സത്യാഗ്രഹം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും തമ്മിലുള്ള പോര് ശക്തമായി. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞുവെച്ചു. ചോദ്യം ചെയ്യാനെത്തിയ 15 സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ബംഗാൾ മുഖ്യമന്ത്രി കുമാരി മമതാ ബാനർജി രാജീവ് കുമാറിന്റെ വീട്ടിലെത്തി.

ഏറ്റവും മികച്ച പൊലീസ് ഓഫീസറാണ് രാജീവ് കുമാറെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്ന തെന്നും മമത പറഞ്ഞു. അതേസമയം, സിബിഐ നടപടിക്കെതിരെ കുത്തിയിരി ക്കല്‍ പ്രതിഷേധം നടത്തുകയാണ് മമത. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാ നാണ് പ്രതിഷേധമെന്ന് അവര്‍ പറഞ്ഞു. അമിത് ഷായെയും യോഗി ആദിത്യനാ ഥിനെയും രഥയാത്ര നടത്തുന്നതില്‍ നിന്ന് തടഞ്ഞത് കൊണ്ട് തനിക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് മമത ആരോപിക്കുന്നത്. 

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഓരോ അന്വേഷണ ഏജന്‍സികളുണ്ട്. ശ്യാംലാല്‍ ബാനര്‍ജി കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിലെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്നും ബിജെപി സ്വന്തം അഴിമതി ആദ്യം അന്വേഷിക്കട്ടെയെന്നും മമത പറഞ്ഞു.

മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷ ത്തെ നേതാക്കള്‍ രംഗത്തെത്തി. ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.

സിപിഐഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന. സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാന്‍ അനു
വദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.

കേന്ദ്രം സിബിഐയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി എന്നാരോപിച്ച് പാർലമെന്റിൽ തൃണമൂൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

വ​ര​ത്ത​ന്മാ​രു​ടെ വാ​യാ​ടി​ത്ത​മാ​യാ​ണ്​ ഞാ​നി​തി​നെ കാ​ണു​ന്ന​ത്. തു​റ​ന്ന​ടി​ച്ചു മ​മ​ത.

പ്രധാനമന്ത്രി എന്താവശ്യപ്പെടുന്നുവോ അതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചെയ്യുന്നതെന്നും ഒരു പോലീസ് കമ്മീഷണറുടെ വീട്ടിൽ മുന്നറിയിപ്പില്ലാ തെ കയറിച്ചെന്ന് അയാളെ അറസ്റ്റുചെയ്യാൻ എന്തധികാരമാണ് അദ്ദേഹത്തിനുള്ളത് ബി ജെ പി ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരുമോ എന്ന് ഭയപെടുന്നു വെന്നും മമത അഭിപ്രായപ്പെടുന്നു. ഈ സത്യാഗ്രഹം രാജ്യത്തെയും ഭരണഘടനയെ യും രക്ഷിക്കാനാണ്. ഞങ്ങൾക്ക് നിയമവ്യവസ്ഥയിലും മാധ്യമങ്ങളിലും ജനങ്ങളിലും വിശ്വാസമുണ്ട്.

Read Also  കോളേജ്‌ അദ്ധ്യാപക നിയമനം നിറുത്തിവെക്കാന്‍ യുജിസിയോട് സര്‍ക്കാര്‍

ബംഗാളിൽ ഇനിനകം തന്നെ സി ബി ഐ യുടെ പ്രവർത്തനം നിരോധിച്ചിരിക്കുക യാണ്. സിബി ഐ ദൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌ മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന അന്വേഷണ സംഘടനയാണ്. അതിനു മറ്റു സംസ്ഥാനങ്ങളിൽ കേസ ന്വേഷണ ചുമതല ഏറ്റെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം ഈ നിയമമാണ് കഴിഞ്ഞ് നവംബർ മാസത്തിൽ ബംഗാൾ ഗവണ്മെന്റ് ഉപയോഗിച്ചത്
ബം​ഗാ​ളി​ൽ വി​ജ​യം സ്വ​പ്​​നം​കാ​ണും മു​മ്പ്​ സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ​​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​നോ​ടും പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഉ​പ​ദേശിക്കുന്നു.

ബി.​ജെ.​പി​യു​ടെ ജ​ന​പി​ന്തു​ണ​യി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക്​ പ​രി​ഭ്രാ​ന്തി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ്യാ​പ​ക അ​ക്ര​മം ​ അഴി​ച്ചു​വി​ടു​ന്ന​തെ​ന്നു​മു​ള്ള മോ​ദി​യു​ടെ പരാമർശത്തിന് മ​റു​പ​ടി​യാ​യാ​ണ്​ മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. ബംഗാളിന്റെ സം​സ്​​കാ​ര​മോ ആ​ചാ​ര​മോ അ​റി​യാ​ത്ത വ​ര​ത്ത​ന്മാ​രു​ടെ വാ​യാ​ടി​ത്ത​മാ​യാ​ണ്​ ഞാ​നി​തി​നെ കാ​ണു​ന്ന​തെ​ന്ന്​ അ​വ​ർ തു​റ​ന്ന​ടി​ച്ചു. പേ​രി​ന്​ പ​റ​യാ​ൻ ഒ​രു നേ​താ​വു​പോ​ലും ബം​ഗാ​ളി​ൽ ഇ​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണ്​ ബി.​ജെ .​പി. കെ​ട്ടി​യി​റ​ക്കു​ന്ന​വ​രെ കെ​ട്ടു​കെ​ട്ടി​ക്കും. വാ​രാ​ണ​സി​യി​ൽ ജ​യി​ക്കു​മെന്ന്​ ഇപ്പോൾ മോ​ദി​ക്ക്​ ഉ​റ​പ്പു​​ണ്ടോ? മുഖ്യ​മ​ന്ത്രി​യാ​യ ആ​ദി​ത്യ​നാ​ഥ്​ വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി തോ​റ്റ​​ത്​ ഓർമ്മിച്ചാൽ കൊ​ള്ളാമെന്നും മമത പ്രധാനമന്ത്രിയ്ക്ക് നലകിയ മറുപടിയിൽ പറയുന്നു.

‘‘കൈകളിൽ രക്​തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാൻ എനിക്ക്​ ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടത്തിയതോടെ മോദിയും ഷായും അട്ടിമറിക്ക്​ ശ്രമിക്കുകയാണ്​. ഞങ്ങൾ അധികാരത്തിൽ വന്നശേഷമാണ്​ ചിട്ടി അഴിമതി കേസിൽ, കമ്പനി ഉടമകളെ അറസ്​റ്റ്​ ചെയ്​തത്​. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഈ സർക്കാറാണ്​’’ -കൊൽക്കത്ത പൊലീസ്​ കമീഷണറുടെ വസതിക്കു മുന്നിൽ രാത്രി അടിയന്തര വാർത്തസമ്മേളനം വിളിച്ചുചേർത്ത്​ മമത കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

Spread the love

Leave a Reply