Sunday, May 31

ചിലപ്പോൾ ഞാൻ വിജയിച്ചിട്ടുണ്ട്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്; മമ്മൂട്ടി

സൂപ്പർതാരപദവി ആരും ആർജിക്കുന്നതല്ല, അടിച്ചേൽപ്പിക്കുന്നതാണെന്ന് മമ്മൂട്ടി. “താരപരിവേഷമെന്നത് ഒരു സ്ഥിരം പദവിയല്ല, നേടിയെടുക്കുന്നതുമല്ല, നിങ്ങളൊരു താരമാണെന്നത് മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന കാര്യമാണ്. അതും തലയിൽപേറി നടക്കേണ്ട കാര്യമില്ല-‘ ഇംഗ്ലീഷ് വാർത്താ ഏജൻസിയായ ഐഎഎൻഎസിന് അനുവദിച്ച അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

MATHILUKAL (THE WALLS)അടൂർ ഗോപാലകൃഷ്‍ണന്റെ മതിലുകൾ എന്ന സിനിമയെ പ്പറ്റി ലോകപ്രശസ്ത സിനിമാ നിരൂപകനായ ഡെറിക് മാൽകം പറഞ്ഞതിപ്പോഴും ഓർമ്മിക്കേണ്ടതാണ്. മതിലുകളിൽ മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം നൽകുന്നത് ഉഷ്മളതയാണെന്നും അദ്ദേഹത്തിന്റെ മറ്റു കോമേസ്യൽ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അഭിനയ രീതിയാണ് മതിലുകളിൽ കാണുന്നതെന്നും വിലയിരുത്തുന്നതും കൂടി ഈ മമ്മൂട്ടിയുടെ അഭിമുഖവുമായി ചേർത്തുവായിക്കണം

“നിങ്ങൾ നിങ്ങളായിരിക്കുക എന്നതും അഭിനേതാവ് ആയിരിക്കുക എന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. അതിലൊരു സംഘർഷമുണ്ട്. നിങ്ങളും നിങ്ങളുടെമേൽ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള സംഘർഷമുണ്ടാകും. നിങ്ങളുടെ വ്യക്തിത്വത്തെ മറികടന്ന് കഥാപാത്രത്തിലേക്ക് കടക്കുമ്പോൾ മാത്രമാണ്  വിജയിക്കുന്ന അഭിനേതാവാകുന്നത്. ചിലപ്പോൾ ഞാൻ വിജയിച്ചിട്ടുണ്ട്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്’. മമ്മൂട്ടി പറഞ്ഞു. അതുകൊണ്ടുതന്നെ “വളർന്നുകൊണ്ടിരിക്കുന്ന അഭിനേതാവ്’ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.
അഭിനേതാവ് എന്ന നിലയിൽ ഓരോ ചുവടും സ്വയം പുതുക്കലിന്റേതു കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. “തെറ്റുകൾ സംഭവിക്കും അപ്പോൾ തിരുത്തും. തോൽവികൾ എന്നെ ഭയപ്പെടുത്താറില്ല, പരാജയങ്ങളിൽനിന്ന് മാത്രമേ വിജയത്തിലേക്ക് പോകാനാകൂ.’

Related image“അഭിനേതാവ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ, അവിചാരിതമായി അഭിഭാഷകനായി. അപ്പോഴും സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യ ചാൻസിനുവേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്. പിന്നീട് എല്ലാം വന്നുചേർന്നതാണെന്നും മമ്മൂട്ടി പറയുന്നു.

Image result for mammoottyചിത്രീകരണ വേളയിൽ തന്നെ ഏറെ വിവാദമായി തീർന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാമാങ്കവും ,പതിനെട്ടാം പടിയും ആണ് ഇനി പുറത്തുവരാനിരിക്കുന്ന മമ്മൂട്ടി സിനിമകൾ

Read Also  ആറാം തമ്പുരാനും ആശ്രിതനും അഥവാ മോദിയെ കണ്ട ലാൽ

Leave a Reply

Your email address will not be published.