Wednesday, June 23

കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമ സംഘം

അതിശക്തമായി തുടരുന്ന കർഷക സമരം ഏത് രീതിയിലും ഇല്ലാതാക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വരുമ്പോൾ ,സിംഘു അതിർത്തിയിൽ നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ തെളിവുകൾ നിരത്തുന്നു. അക്രമിയെ  അർധരാത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയതായും അറിയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ. ഇയാൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയതാണെന്നു വ്യക്തമാവുകയായിരുന്നു. .
കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നു് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയിട്ടുണ്ടെന്നും അവർക്ക് പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു.

Spread the love
Read Also  ചർച്ച പരാജയം, കർഷകസമരം തുടരും