കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ പ്രചരിപ്പിക്കപ്പെട്ട ഒരു സന്ദേശം ഏകദേശം ഇങ്ങനെയാണ് “കല്ലറയിൽ നിന്നുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച മുൻപ് അടക്കം ചെയ്തയാളെ ജീവനോടെ കണ്ടെത്തി. ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയതെന്നും” ഈ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഇയാളുടെ വീഡിയോയും പ്രചരിച്ചിരുന്നു. എന്തിനെയും വ്യാജ വാർത്തയായി സൃഷ്ടിച്ചു ലോകം മുഴുവൻ അയക്കുക എന്നതാണ് ഇന്ത്യയിലെ വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രധാന ജോലി.

എന്നാൽ ഈ വീഡിയോയുടെയും വാർത്തയുടെയും പിന്നിലെ സത്യാവസ്ഥ ദുരൂഹം തന്നെയാണ്. അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ശരീരം മുഴുവന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഈ മധ്യവയസ്കനെ കരടിയുടെ കൂട്ടില്‍ നിന്നാണ് രക്ഷപെടുത്തിയത്. റഷ്യയിലെ ടുവാ പ്രദേശത്ത് നിന്നാണ് എല്ലും തോലുമായ നിലയില്‍ ഇയാളെ കരടിക്കൂട്ടില്‍ കണ്ടെത്തിയത്. വേട്ടപ്പട്ടികളെ പിന്തുടര്‍ന്നെത്തിയ നായാട്ടുകാരാണ് ഇയാളെ കരടിയുടെ കൂട്ടില്‍ കണ്ടെത്തിയത്.

Alexander

അലക്സാണ്ടര്‍ എന്നാണ് പേരെന്നാണ് ഇയാള്‍ വെളിപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരടിയുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഇയാളുടെ ചികിത്സ പുരോഗമിക്കുകയാണ്. സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്സാണ്ടര്‍ വിശദമാക്കിയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാളെ ‘മമ്മി’യാണെന്ന് കരുതിയാണ് വേട്ടക്കാര്‍ കരടിക്കൂട്ടില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ പുറത്തെത്തിയപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായ പരിക്കുകള്‍ക്ക് പുറകേ ശരീരം അഴുകുന്ന അവസ്ഥയിലാണ് അലക്സാണ്ടറുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

ദിവസങ്ങളായുള്ള ചികിത്സയുടെ ഫലമായി അലക്സാണ്ടറിന് കണ്ണുകൾ പ്രയാസപ്പെട്ട് തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി അനക്കാനും സാധിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എത്രകാലമായി കരടിയുടെ കൂട്ടിലാണെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഉത്തരം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

 Alexander was found alive 'looking like a mummy' after being attacked by a bear, according to reports

കൂടതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഫ്രാന്‍സിന്റെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഉജ്ജ്വല തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here