Friday, May 27

പ്രായവും ലിംഗവും സ്വയം തീരുമാനിക്കാനാവണം, 49 വയസ്സാക്കണമെന്നാവശ്യപ്പെട്ട് 69കാരന്‍ കോടതിയിലേക്ക്

നെതര്‍ലന്‍ഡിസിലാണ് സംഭവം. 69കാരനായ എമില്‍ റാറ്റെല്‍ബാന്‍ഡ് തന്‍റെ പ്രായം 49 ആക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മാര്‍ച്ച് 11, 1949 എന്ന തന്‍റെ ജനനത്തീയതി മാര്‍ച്ച് 11, 1969 ആക്കിത്തരണം എന്നാണ് അദ്ദേഹം കോടതിയോട് ആവശ്യപ്പെടുന്നത്.

മാധ്യമപ്രവര്‍ത്തകനും ആത്മാവബോധത്തിന്‍റെ പ്രേരകഗുരുവുമായ എമില്‍ റാറ്റെല്‍ബാന്‍ഡ് തന്നെ വിഭിന്നലിംഗക്കാരനായി പരിഗണിക്കാനും ഇഷ്ടപ്പെടുകയാണ്. പേരും ലിംഗമാറ്റവും ചെയ്യാനാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്ക് എന്‍റെ വയസ്സ് തീരുമാനിക്കാനാവില്ല. എന്നാണ് അദ്ദേഹം ബി ബി സിയോട് പറഞ്ഞത്.

തന്‍റെ ഔദ്യോഗിക വയസ്സ് തന്‍റെ വൈകാരികാവസ്ഥയ്ക്ക് ചേര്‍ന്നതല്ലെന്നും അത് തന്‍റെ ജോലിക്കും ജീവിതത്തിലെ സ്നേഹത്തിനും വെല്ലുവിളിയാണെന്നുമാണ് എമില്‍ റാറ്റെല്‍ബാന്‍ഡ് ആര്‍ണേം കോടതിയില്‍ പറഞ്ഞത്.  69 വയസ്സ് തനിക്ക് പരിമിതിയാണ്. 49 വയസ്സാണെങ്കില്‍ എനിക്ക് പുതിയ വീട് വാങ്ങാം, ഒരു വ്യത്യസ്തമായ കാര്‍ ഓടിക്കാം. എനിക്ക് കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കാം. 49 വയസ്സാണെങ്കില്‍ എനിക്ക് ആര്‍ഭാടകരമായി ജീവിക്കാം. എന്‍റെ പ്രായത്തെക്കാള്‍ ചെറുപ്പം എനിക്ക് തോന്നുന്നുണ്ട്. ഞാന്‍ ചെറുപ്പമാണ്. 69 ആണെന്ന് പറയാതെ എനിക്ക് എല്ലാ പെണ്‍കുട്ടികളെയും കിട്ടും. ഞാന്‍ ചെറുപ്പത്തിന്‍റെ ശരീരഘടനയിലാണ്. എന്‍റെ പ്രായം കുറച്ച് തന്നാല്‍ ഞാന്‍ എന്‍റെ പെന്‍ഷന്‍ ഉപേക്ഷിക്കാം എന്നുമാണ് എമില്‍ റാറ്റെല്‍ബാന്‍ഡ് വാദിക്കുന്നത്.

ജഡ്ജി അദ്ദേഹത്തിന്‍റെ വാദങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ ആളുകളെ പ്രായം കുറയ്ക്കാന്‍ അനുവദിക്കുന്നത് നിയമപരമായി അവരുടെ ജീവിതത്തെ മായ്ച്ച് കളയുകയാണ് എന്നും ജഡ്ജി പറഞ്ഞു. നാലാഴ്ചയ്ക്കകം ഔദ്യോഗികവിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Spread the love

Leave a Reply