അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യെ മാറ്റി. ഫിറോസിനെയാണു ചുമതലയിൽ നിന്ന് നീക്കിയത്. പകരം ഡി വൈ എസ് പി വി എ ഉല്ലാസിനാണു അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്`

ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ ആരോപണങ്ങളുയരുമ്പോൾ ഇൻ ക്വസ്റ്റ് വേളയിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് സുപ്രീം കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിലാണെന്നാണു അറിയുന്നത്. ഏറ്റുമുട്ടൽ കൊലപാതകം നടന്നതിൻ്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ അന്വേഷണച്ചുമതലയ്ക്കായി നിയോഗിച്ചാൽ ചില നിയമപ്രശ്നമുണ്ടാകുമെന്ന് മാറ്റിയത്. ഇത്തരത്തില്‍ മുന്‍പ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് നടപടി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ചീഫ് സെക്രട്ടറി ടോം ജോസ് നിയമലംഘനം നടത്തി, മുഖ്യമന്ത്രി നടപടിയെടുക്കണം ' ; മുരളി കണ്ണമ്പിള്ളി പ്രതിപക്ഷത്തോട് സംസാരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here