Monday, January 24

മന്ദസൗര്‍ ബലാല്‍സംഗം: നിര്‍ഭയ സംഭവം ഓര്‍മ്മിപ്പിക്കുന്നെന്ന് ഡോക്ടര്‍മാര്‍

കഴിഞ്ഞ ആഴ്ചയില്‍ മധ്യപ്രദേശിലെ മന്ദസൗറില്‍ ബലാല്‍സംഗത്തിന് ഇരയായ എട്ട് വയസുകാരി ക്രൂരമായ പീഢനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍. കുട്ടിക്കേറ്റ പരിക്കുകള്‍ ആറ് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയകേസില്‍ പെണ്‍കുട്ടിക്ക് ഏറ്റ പരിക്കുകള്‍ക്ക് സമാനമാണെന്നാണ് കുട്ടിയെ പരിചരിക്കുന്ന ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ചൊവ്വാഴ്ച സ്‌കൂള്‍ വിട്ടതിന് ശേഷം അച്ഛനെ കാത്തിരുന്ന കുട്ടിയെ പ്രാദേശിക ചന്തയില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന്‍ ഖാന്‍ എന്ന ഇരുപതുകാരന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അയാള്‍, കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും കഴുത്തില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ പുറത്തേക്ക് വരുന്ന തരത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വടിപോലെ എന്തോ ആയുധം കുത്തിക്കയറ്റിയതായും അവര്‍ പറയുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയകള്‍ക്ക് കുട്ടിയെ ഇതിനകം വിധേയയാക്കിക്കഴിഞ്ഞു.
ആറ് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ജ്യോതി സിംഗ് എന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം സമാനമായ രീതിയില്‍ മാരകമായി മുറിവേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നുണ്ടെങ്കിലും സാധാരണനിലയിലേക്ക് സാവധനം മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ ബ്രിജേഷ് ലഹോട്ടി പറഞ്ഞു. കുട്ടി സംസാരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഭയചകിതയാണെന്ന് മറ്റൊരു ഡോക്ടര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കുട്ടിയുടെ വൈദ്യപരിശോധനയുടെയും ഡോക്ടര്‍മാരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും ബലാല്‍സംഗത്തിനും ഖാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടിയെ ഖാന്‍ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തതെന്ന് മന്ദസൗര്‍ പോലീസ് സൂപ്രണ്ട് മനോജ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മന്ദസൗറില്‍ ബന്താചരിച്ചു. ഖാന് മരണാനന്തരം ഖബറടക്കത്തിനുള്ള സ്ഥലം നല്‍കില്ലെന്ന് അന്‍ജുമാന്‍ മുസ്ലീങ്ങളുടെ പ്രാദേശിക നേതാവ് യൂനിസ് ഷേഖ് പ്രഖ്യാപിച്ചു. പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്ക് നിയമസഹായം നല്‍കില്ലെന്ന് മന്ദസൗര്‍ അഭിഭാഷക അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ദിന് പിന്നലെ ആയിരക്കണക്കിന് ആളുകള്‍ ജാഥയായി എത്തി ജില്ല ഭരണകൂടത്തിന് നിവേദനം നല്‍കി. ജനരോഷം രൂക്ഷമായതിനെ തുടര്‍ന്ന് ഖാനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാനുള്ള നടപടി പോലീസ് മാറ്റിവെച്ചു. പകരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പോലീസ് സ്‌റ്റേഷനിലെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ഖാനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Spread the love
Read Also  ഇർഫാൻ ഖാൻ അന്തരിച്ചു.

Leave a Reply