Saturday, January 29

ഏഴു വയസ്സുകാരിയുടെ ബലാത്സംഗം: മധ്യപ്രദേശില്‍ വന്‍ പ്രതിഷേധം

മധ്യപ്രദേശിലെ മാന്‍ഡ്സൗറില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ റോഡ് ഉപരോധിച്ചു. ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഉപരോധം. സാരമായ പരിക്കുകളും മുറിവുകളുമേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംസ്ഥാനമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയ്ക്ക് വധശിക്ഷ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഭൂമിയിലെ നാശമാണെന്നും, പ്രതികള്‍ ജീവിക്കാന്‍ അര്‍ഹിക്കുന്നില്ലെന്നുമാണ് ഇതേപ്പറ്റി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്.
പ്രതികള്‍ക്കുവേണ്ടി ഹാജരാകില്ലെന്നാണ് സംസ്ഥാന അഭിഭാഷകയൂണിയന്‍ തീരുമാനം. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും മുറിവുകള്‍ ഉണങ്ങാന്‍ കുറെ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സി.സി.ടി.വി.യില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മന്ദസൗര്‍ ബലാല്‍സംഗം: നിര്‍ഭയ സംഭവം ഓര്‍മ്മിപ്പിക്കുന്നെന്ന് ഡോക്ടര്‍മാര്‍

 

Spread the love
Read Also  കത്വ കേസ്:പൂജാരി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ജീവപര്യന്തം