Thursday, January 20

അഹിംസാ മാംസവുമായി മനേക ഗാന്ധി

മൃഗങ്ങളെ കശാപ്പു ചെയ്യാതെ കൃത്രിമമാർഗ്ഗത്തിൽ വികസിപ്പിച്ചെടുത്ത മാംസവുമായി കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായ മനേക ഗാന്ധി രംഗത്തെത്തി. മൃഗങ്ങളുടെ മൂലകോശങ്ങളിൽനിന്നും ശുദ്ധമായ മാംസം സൃഷ്ടിച്ചെടുക്കുന്ന രീതി വിജയകരമായി പരീക്ഷിച്ചെന്ന് ‘ഭക്ഷ്യസാങ്കേതിക വിപ്ലവത്തിന്റെ ഭാവി’ എന്ന വിഷയത്തിലെ ഒരു സെമിനാറിൽ പങ്കെടുക്കവെ അവർ വെളിപ്പെടുത്തി

66 ശതമാനം ആളുകൾ ലാബിൽ വികസിപ്പിച്ചെടുത്ത അഹിംസാ മാംസം കഴിക്കാൻ തയ്യാറാണെന്ന് ഒരു സർവ്വെയിലൂടെ വെളിപ്പെട്ടെന്ന് മനേക പറഞ്ഞു. വിവരസാങ്കേതിക വിദ്യപോലെ ഇതും  വിപ്ലവകരമായി എല്ലായിടത്തേക്കും വ്യാപിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

 

 

Spread the love