Monday, January 17

മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ പോലീസ് അതിക്രമം 17 വിദ്യാര്‍ത്ഥികളെ തടവിലാക്കി

സെപ്റ്റംബര്‍ 20ന് പോലീസ് കാമ്പസില്‍ നിന്നും അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണം എന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയവര്‍ക്ക് നേരേയാണ് പോലീസ് അതിക്രമം നടത്തിയത്.

ബുധനാഴ്ച വിദ്യാര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് പോലീസ് വിദ്യാര്‍ത്ഥികളെ അക്രമിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം 17 വിദ്യാര്‍ത്ഥികളെ തടവിലാക്കി.

സെപ്റ്റംബര്‍ 20 പാതിരാത്രിയില്‍ കാമ്പസ് റെയ്ഡ് ചെയ്ത് പോലീസ് അധ്യാപകരും വിദ്യാര്‍ത്ഥികളുമായി 89 പേരെ അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ 15 പേരെ ഇനിയും വിട്ടയച്ചിട്ടില്ല.

അറസ്റ്റിലുള്ളവരെ വിട്ടയയ്ക്കണം എന്ന ആവശ്യവുമായി താല്കാലിക വി സിയായ കെ യുഗിന്ദ്രോയെ കാണണം എന്ന് ആവശ്യപ്പെട്ട് ഓഫീസിന് മുന്നില്‍ സമരം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. മണിപ്പാല്‍ സര്‍വ്വകലാശാല അധ്യാപകസംഘടനക്കാര്‍ ഇന്നലെ കൂട്ട അവധിയെടുത്താണ് പ്രതിഷേധിച്ചത്.

കഴിഞ്ഞ കുറെ മാസങ്ങളായി സര്‍വ്വകലാശാലയില്‍ പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്. അയോഗ്യതയും കാവിവല്കരണവും ആരോപിച്ച് വൈസ് ചാന്‍സലര്‍ ആദ്യ പ്രസാദ് പാണ്ഡെയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി മുമ്പ് വിദ്യാര്‍ത്ഥികള്‍ അധ്യാപകസംഘടനാ പിന്തണയോടെ സമരം ചെയ്തിരുന്നു. അന്ന് മേയ് 31 മുതല്‍ ആഗസ്റ്റ് 23 വരെ സര്‍വ്വകലാശാല അടച്ചിടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 19ന് പാണ്ഡെയെ താല്കാലികമായി നീക്കം ചെയ്തെങ്കിലും അന്വേഷണം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ്. പാണ്ഡെയെ മാറ്റി നിര്‍ത്തി യുഗിന്ദ്രോയെ താല്കാലികമായി വൈസ് ചാന്‍സലറാക്കുകയായിരുന്നു. പാതിരാത്രിയിലെ പോലീസ് റെയിഡിനെപ്പറ്റി യുഗിന്ദ്രോ പ്രാഥമികാന്വേഷണ വിവരങ്ങള്‍  തയ്യാറാക്കിയിട്ടുണ്ട്.

Spread the love
Read Also  ലോകത്തെ മികച്ച 300 സർവകലാശാലകളിൽ ഒന്നിൽപോലും ഇടം നേടാനാവാതെ ഇന്ത്യ

Leave a Reply