Wednesday, June 23

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി സംവിധായകൻ പദ്മശ്രീ തിരികെ നൽകി

പ്രമുഖ മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ, നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പദ്മശ്രീ തിരിച്ച് നൽകി. ദേശീയ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തയാളാണ് സംഗീത സംവിധായകൻ കൂടിയായ അരിബാം ശ്യാം ശർമ്മ. സിനിമയിലെ സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം 2006-ൽ ആണ് അദ്ദേഹത്തിന് പദ്മശ്രീ നൽകിയത്.

മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ളദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ എന്നീ മതവിഭാഗങ്ങൾക്ക് പരിരക്ഷ നൽകുകയും മുസ്ലീങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അരിബാം ശ്യാം ശർമ്മയുടെ തീരുമാനം.

നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും തകർക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ എന്ന് കാണിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ സംഘടനകളും നേരത്തെ മുതൽ തന്നെ പ്രതിഷേ ധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇത്തരം പ്രതിഷേധങ്ങളോടുള്ള ഐക്യപ്പെടൽ കൂടിയാണ് അരിബാം ശ്യാം ശർമ്മ തന്റെ പദ്മശ്രീ തിരിച്ച് നൽകുന്നതിലൂടെ വെളിവാക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത

Spread the love
Read Also  സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന് അരവിന്ദ് കേജരിവാൾ