Monday, January 17

മനിതി സംഘം മടങ്ങി; വിധി നടപ്പിലാക്കാൻ ഒന്നും ചെയ്യാതെ സർക്കാർ

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഒന്നുംതന്നെ ചെയ്യാതെ കേരളസർക്കാർ. ദർശനത്തിനെത്തുന്നവർക്ക് വേണ്ട സുരക്ഷ നൽകുന്നതിന് പോലും കേരള സർക്കാരിനും പോലീസിനും സാധിക്കുന്നില്ല. ഇന്ന് ശബരിമല ദർശനത്തിനെത്തിയ സംഘത്തിന് വേണ്ട സുരക്ഷ നൽകാൻ സാധിക്കാത്തത് കാരണം സംഘം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങി.

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണ് സർക്കാരെന്ന് നിരന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പറയുമ്പോൾതന്നെ വിധി നടപ്പിലാക്കാൻ യാതൊരുവിധ സംവിധാനവും സർക്കാർ നടപ്പിലാക്കുന്നില്ല.

തങ്ങളെ നിർബന്ധപൂർവം പൊലീസ് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം പറഞ്ഞു. പമ്പയിലും ശരണപാതയിലും തടഞ്ഞവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും സംഘം പ്രതികരിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് മടങ്ങുന്നതെന്നും മനിതി പറഞ്ഞു.

ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന സ്ത്രീകൾക്ക് നേരെ അക്രമം നടത്തുന്ന സംഘപരിവാർ സംഘടനകൾക്കെതിരെയും സംഘപരിവാർ പ്രവർത്തകർക്കെതിരെയും മതിയായ നടപടികൾ സ്വീകരിക്കാത്തതാണ് കൂടെക്കൂടെ ഉയരുന്ന ശബരിമലയിലെ പ്രതിഷേധത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് മൂലമാണ് സുപ്രീംകോടതി വിധി നടപ്പിലാക്കാൻ വൈകുന്നത് എന്നുള്ള വിമർശനങ്ങൾ ഉയരുന്നതിനെ അടിവരയിടുന്നതാണ് ഇന്നത്തെ സംഭവങ്ങളും.

Spread the love
Read Also  യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല; മനിതി സംഘം തിരിച്ചിറങ്ങി; പൊലീസ് സുരക്ഷ നൽകുന്നില്ല

Leave a Reply