വടക്കേ ഇന്ത്യയിൽ പ്രളയത്തിൽ പെട്ട മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപ് എറണാകുളം എം പി ഹൈബി ഈഡനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ഹിമാചല്‍ പ്രദേശില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ പറഞ്ഞു. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഹൈബി ഈഡന്‍ ഫേസ്ബുക്ക് സ്റ്റാറ്റസിൽ കുറിച്ചു.

ഹൈബി ഈഡൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഹൈബി ഈഡൻ ആവശ്യപ്പെട്ടതനുസരിച്ച് ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും ഹിമാചൽ പ്രദേശ് സർക്കാരിൻ്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തകർ സുരക്ഷിതസ്ഥാനത്തെത്തിച്ചു . ഇവരെ ഛത്രയില്‍ നിന്ന് മണാലിയിലെ . മാറ്റികൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ കേന്ദ്ര മന്ത്രി വി മുരളീധരനെ അറിയിച്ചതായാണു വിവരം

ചിത്രീകരണത്തിൻ്റെ ഭാഗമായി 3 ആഴ്ചയായി ഇവർ ഹിമാചലിൽ തങ്ങുകയായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. .സനല്‍കുമാറും മഞ്ജു വാര്യരും ഉൾപ്പെടെ മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. . ധാരാളം വിനോദസഞ്ചാരികളും വിവിധസ്ഥലങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. .

മഴ ശക്തമായി തുടർന്നതിനെത്തുടർന്ന് മണ്ണിടിച്ചിലുമുണ്ടായി. കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലാണ് സംഘം ഹിമാചലില്‍ കുടുങ്ങിയത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. കൂടുതൽ രക്ഷാസേന ദുരന്തബാധിതപ്രദേശങ്ങളിലേക്ക് പോയതായി അറിയുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

കോടതി വിലക്കിയിട്ടും ഷൂട്ടിംഗ് നിർത്തിയില്ല : നോവലിസ്റ്റ് ലിസിയുടെ തിരക്കഥ മോഷ്ടിച്ച് ജോഷിപ്പടം വരുന്നു

Read Also  തമിഴ് നാട്ടിൽ പേമാരി, മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണു ; മരണം 22 ആയി

1 COMMENT

  1. അല്ലാ ഈ നടിമാരേ കാണുമ്പോളുള്ള ഒരു ഇത് കവളപ്പാറയിലും മറ്റു വേണ്ടാ കോങ്ങി കമ്മികൾക്കിത്ര വേവലാതി മനസ്സിലായേ ചെറ്റകൾ .കോഴിക്കോട് കാശ്മീർ തീവ്രവദികളോടുള്ള പാക്കിസ്ഥാൻ പ്രേമം കേമാണേ

LEAVE A REPLY

Please enter your comment!
Please enter your name here