പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റോഡിയോ പരിപാടി മന്‍ കി ബാത്ത് വീണ്ടും തുടങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നിർത്തിയ പരിപാടിയാണ് പുനരാരംഭിക്കുന്നത്.

രണ്ടാം വരവിലെ ആദ്യ പ്രക്ഷേപണം ഈ മാസം 30നാണ്. മന്‍ കി ബാത്തിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശം റിക്കോര്‍ഡ് ചെയ്ത് അയയ്ക്കാനായി 1800-11-7800 എന്ന ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇരുപത്തിയാറാം തീയതി വരെ ഈ ഫോണ്‍ ലൈനുകള്‍ ലഭ്യമാണ്.

2015 മുതലാണ് ഈ ടെലിഫോണ്‍ നമ്പര്‍ ലഭ്യമാക്കിയത്. www.mygov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് 29-ാം തീയതി വരെ ആശയങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനുമാകും.എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.

എ​ല്ലാ മാ​സ​ത്തി​ലെ​യും അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് ആ​കാ​ശ​വാ​ണി​യി​ലൂ​ടെ മ​ൻ കി ​ബാ​ത്ത് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്. ദൂ​ര​ദ​ർ​ശ​ൻ അ​ട​ക്ക​മു​ള്ള വാ​ർ​ത്താ​ചാ​ന​ലു​ക​ളും പ​രി​പാ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മോദിയുടെയും രാം ദേവിന്റെയും യോഗ നമ്മുടെ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here