Saturday, January 29

മണ്ണത്തൂർ പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

എറണാകുളം മണ്ണത്തൂർ പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഒന്നാണ് മണ്ണത്തൂർ സെന്റ് ജോർജ് പള്ളി. ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷം ശവക്കോട്ടയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന യാക്കോബായ വിശ്വാസികളുടെ നേർക്ക് അകാരണമായി മെത്രാൻ കക്ഷി വിഭാഗം ആക്രമിക്കുകയായിരുന്നുവെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.

2017 ജൂലൈ മൂന്നിലെ കോടതി വിധി പ്രകാരം മലങ്കര പള്ളികൾ ഭരിക്കേണ്ടത് ഓർത്തഡോക്സ് വിഭാഗമാണ്. എന്നാൽ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മിക്ക പള്ളികളും ഓർത്തഡോക്സ് വിഭാഗം പിടിച്ചടക്കുന്നതിനെതിരെ യാക്കോബായ വിഭാഗം കോടതികളിൽ കേസുമായി മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്. അധികാര തർക്കം നിലനിൽക്കുന്ന മിക്ക പള്ളികളിലും സംഘർഷ സാധ്യത ഉള്ളത് കാരണം സമവായ ചർച്ചകൾ ഉൾപ്പടെ നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം.

ആക്രമണത്തിൽ പരിക്കേറ്റ് കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യാക്കോബായ വിശ്വാസികളെ യാക്കോബായ വിഭാഗത്തിന്റെ ഇന്ത്യയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സന്ദർശിച്ചു. യാക്കോബായ സഭാ ട്രസ്റ്റീ തമ്പു ജോർജ് തുകലാനും ആശുപത്രിയിൽ എത്തി അക്രമണത്തിനിരയായവരെ കണ്ടു.

മെത്രാൻ കക്ഷി വിഭാഗത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണത്തൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മണ്ണത്തൂർ കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.

Spread the love
Read Also  കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ

Leave a Reply