Wednesday, January 19

മനോജ് അബ്രഹാമിനെ അധിക്ഷേപിച്ചു; ബി. ഗോപാലകൃഷ്ണൻ അറസ്റ്റിൽ

ഐ.ജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. പൊലീസുകാരെ അധിക്ഷേപിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

കൊച്ചി സെൻട്രൽ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എറണാകുളം റേഞ്ച് എെ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എെ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, താൻ നടത്തിയത് ജനാധിപത്യപരമായ പരാമർശം മാത്രമാണെന്നാണ് ബി. ഗോപാലകൃഷ്ണൻ പറയുന്നത്. 294 ബി, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമപരമായി ഈ കേസ് നിലനിൽക്കില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Spread the love
Read Also  ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കും; സർക്കാർ ഒപ്പമുണ്ട്

55 Comments

Leave a Reply