Wednesday, September 23

മനോരമയ്ക്കെതിരെ 50 ലക്ഷത്തിൻ്റെ മാനനഷ്ടക്കേസുമായി മന്ത്രി ജയരാജൻ്റെ ഭാര്യ

 

മലയാള മനോരമ പത്രത്തിൽ വ്യാജവാര്‍ത്ത നല്‍കിയെന്ന് കാണിച്ച്  മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും വേണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം, നിയമനടപടി സ്വീകരിക്കും എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

ദുരൂഹ ഇടപാട്: മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്നു’ എന്നതായിരുന്നു മനോരമ വാര്‍ത്ത. എന്തുകൊണ്ട് ഇതൊരു വ്യാജവാര്‍ത്തയാണ് എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. വിശദാംശങ്ങള്‍ പരിശോധിക്കാം

മലയാള മനോരമ പത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, ചീഫ് എഡിറ്റര്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക, മാനേജിങ് എഡിറ്റര്‍, മലയാള മനോരമ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഹൈക്കോടതി അഭിഭാഷകനായ പിയു ശൈലജന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Spread the love
Read Also  'സ്വർണ്ണക്കടത്ത് കേസിൽ പങ്കില്ല, അയച്ചതാരാണെന്ന് കണ്ടെത്തണം' ; സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശം