ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് ടിവി ചാനല്‍ കാര്‍വി ഇന്‍സൈറ്റ്സിനൊപ്പം നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലം പുറത്ത്. രണ്ടുഭാഗങ്ങളിലായി സംപ്രേഷണം ചെയ്യുന്ന സര്‍വേയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കണ്ണൂർ, കാസറഗോഡ് മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നു മനോരമ ന്യൂസ് അഭിപ്രായ സര്‍വേഫലത്തിൽ പറയുന്നു. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ. സുധാകരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ. ശ്രീമതിയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയാണ് മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചത്. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ്: 49 %, എൽഡിഎഫ്: 38 %, എൻഡിഎ: 9 % എന്ന രീതിയിലാണ് വോട്ടുനില.

കാസറഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ അട്ടിമറി വിജയം നേടുമെന്നാണ് മനോരമ ന്യൂസ് സർവേഫലത്തിൽ പറയുന്നത്. യുഡിഎഫ്: 43 %, എൽഡിഎഫ്: 35 %, എൻഡിഎ: 19 % എന്നിങ്ങനെയാണ് വോട്ട് നില.

എറണാകുളവും ഇടുക്കിയും യുഡിഎഫിനൊപ്പം നിലകൊള്ളുമെന്നും സർവേഫലത്തിൽ പായുന്നു. എറണാകുളത്ത് ഹൈബി ഈഡനും പി. രാജീവും തമ്മിലാണ് പോരാട്ടമെങ്കിൽ ഇടുക്കിയിൽ സിറ്റിങ് എംപി ജോയ്‌സ് ജോർജ്ജും ഡീൻ കുര്യാക്കോസും തമ്മിലാണ് പോരാട്ടം. എറണാകുളത്ത് യുഡിഎഫ്: 41%, എൽഡിഎഫ്: 33 %, എൻഡിഎ: 11%. ഇടുക്കിയിൽ യുഡിഎഫ്: 44 %, എൽഡിഎഫ്: 39 %, എൻഡിഎ: 9 %. എന്നിങ്ങനെയാണ് votting ശതമാനം.

ചാലക്കുടി ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് അഭിപ്രായ സർവേയിൽ പറയുന്നത്. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സര്‍വേ ഫലം പറയുന്നു. സിറ്റിങ് എംപിയായ ഇന്നസെന്റും ബെന്നി ബെഹനാനുമാണ് മത്സരിക്കുന്നത്. നേരിയ മുന്‍തൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. യുഡിഎഫിന് 40%, എല്‍ഡിഎഫിന് 39%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടിങ് നില.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത് മണ്ഡലം നിലവിൽ എൽഡിഎഫ്ന്റെ പക്കലാണ്. എ. സമ്പത്ത് ഇവിടെ vijayikkumennan സർവേയിൽ പറയുന്നത്. എല്‍ഡിഎഫിന് 44%, യുഡിഎഫിന് 38%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.

ആലത്തൂരില്‍ യുഡിഎഫ് അട്ടിമറിയുടെ സൂചനകള്‍ നല്‍കിയ സർവേ ഫലമാണ് പുറത്ത് വന്നിട്ടുള്ളത്. കോൺഗ്രസിന്റെ രമ്യ ഹരിദാസാണ് സിപിഐഎമ്മിന്റെ പി. കെ. ബിജുവിനെതിരെ മത്സരിക്കുന്നത്. മുന്‍തൂക്കം യുഡിഎഫിനാണ്. വോട്ടുവിഹിതം ഇങ്ങനെ:. യുഡിഎഫിന് 45%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13%.

ആലപ്പുഴ മണ്ഡലം കോൺഗ്രസ് കൈവിട്ടേക്കുമെന്ന് മനോരമ സർവേഫലം പറയുന്നു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി ആരിഫും കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനുമാണ്. ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആലപ്പുഴയില്‍ കനത്തപോരാട്ടത്തിനൊടുവിലാണ് ഇടതുമുന്നണി നേരിയ മുന്‍തൂക്കം സ്വന്തമാക്കുന്നത്. എല്‍ഡിഎഫിന് 47%, യുഡിഎഫിന് 44%, എന്‍ഡിഎയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്.

Read Also  വോട്ടർ പട്ടികയിൽ പേരുള്ളവരാണ് വോട്ട് ചെയ്യുന്നത്; അതിനെ കള്ളവോട്ടെന്ന് അധിക്ഷേപിക്കരുതെന്ന് ഷംസീർ

LEAVE A REPLY

Please enter your comment!
Please enter your name here