Friday, May 27

അംഗീകാരമില്ലാത്ത കോഴ്സുമായാണ് മന്ത്രി ബന്ധു ‘സർക്കാരിനെ സേവിക്കാനിറങ്ങിയത്’

മന്ത്രി കെ. ടി. ജലീൽ തന്റെ ബന്ധു ആയതിന്റെ പേരിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ച കെ. ടി. അബീദ് സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ കേരളത്തിൽ അംഗീകാരമില്ലാത്തത്. അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. എന്നാൽ അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരം ലഭിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തന്റെ ബന്ധു സ്വകാര്യ ബാങ്കിലെ ലക്ഷങ്ങൾ കൈപ്പറ്റുന്ന ജോലി കളഞ്ഞു സർക്കാരിനെ സേവിക്കാനിറങ്ങിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ. ടി. ജലീൽ പറഞ്ഞിരുന്നു. ബിടെക്കിനൊപ്പം പിജിഡിബിഎയും കാണിച്ചാണ് തന്റെ ബന്ധുവിന് മാത്രമാണ് കേരളത്തിൽ ജോലിക്ക് വേണ്ട യോഗ്യത ഉള്ളൂ എന്ന് കാണിച്ച മന്ത്രി നിയമനം നടത്തിയത്. കാലിക്കറ്റ് സർവകലാശാല ഈ കോഴ്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നാണു കോർപറേഷന്റെ വാദം. എന്നാൽ, അണ്ണാമല സർവകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ എന്നല്ല കേരളത്തിലെ ഒരു സർവ്വകലാശാലകളുടെയും അംഗീകാരമില്ല.

Spread the love
Read Also  വസ്തുതാ പരമായ പിഴവുകൾ പറ്റിയെന്ന് പി.കെ. ഫിറോസ്

Leave a Reply