Wednesday, January 19

സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി

 

സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സ്ഥാപനങ്ങളില്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം പരിശോധന ആരംഭിച്ചു. പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന. ചെറുകിട വ്യാപാരമേഖലകളില്‍ എട്ടുമാസം മുമ്പേ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിനുമുമ്പ് നടത്തിയ റെയ്ഡുകളില്‍ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്. നിയമലംഘകര്‍ക്ക് പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷയും ലഭിക്കും. സ്വദേശിവത്കരണം ലംഘിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ ഒരു തൊഴിലാളിക്ക് 20,000 റിയാല്‍വീതം പിഴ അടയ്ക്കണം. ചെറുകിടവ്യാപാര മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ അഞ്ചുലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌മോള്‍ ആന്‍ഡ് മീഡിയം ഓണ്ടര്‍പ്രണേഴ്സ് അതോറിറ്റിയിലെ റീട്ടെയില്‍ വകുപ്പ് മേധാവി മഹ്മൂദ് മാസി പറഞ്ഞു.

Spread the love
Read Also  സ്വദേശിവല്‍ക്കരണം: കുവൈറ്റില്‍ മൂവായിരത്തോളം വിദേശികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്