തമിഴിൽ നിന്നും പരിഭാഷ :വരദൻ

ഞാൻ മുടിഞ്ഞില്ലാതാവണമെന്നു
നിൻ്റെ അടിവയറ്റിൽ
നിന്ന് കൊടുത്ത ശാപത്തെ
ഒരു പ്രണയ ചുംബനം
പോലെ തന്നെ
ഞാൻ ഏറ്റത്

ഞാൻ നന്നായിരിക്കണമെന്നു
കണ്ണീരോടെ പ്രാർത്ഥിച്ച
ദൈവങ്ങളിൻ ചെവികളിൽ
നിൻ്റെ ശാപം 
വീഴാൻ പാടില്ലെന്ന്
അത്രക്കും ഭയപ്പെട്ടു ഞാൻ
അവർ നിന്നെ വെറുക്കപ്പെടും
നിന്നെ ഏതും ഇല്ലാതാക്കികൂടെന്ന
ഞാൻ തപസ്സ് ചെയ്ത
മരത്തടിയിൽ ചാഞ്ഞു
ഒരു മാത്ര വാവിട്ടു കരഞ്ഞു

ഞാൻ നിൻ്റെ ആരുമല്ല
വെറുതെ വാക്കുകളുടെ കൂട്ടത്തെ
രൂപപ്പെടുത്തുന്നവൻ
അതുകൊണ്ടുതന്നെ മുടിഞ്ഞു
ഇല്ലാതായി പോകേണ്ടവൻ

സ്നേഹമേ
നീ ആഗ്രഹിക്കുന്ന പോലെ
നീ ഇല്ലാതാവണം
എന്നത് തന്നെ
എൻ്റെ നീണ്ട കാല ആഗ്രഹവും

മൂന്ന് വയസ്സിൽ
എൻ്റെ കാലുകളെ പറിച്ച്
ഈശ്വരൻ എന്നെ ഇല്ലാതാക്കി
ഏഴാം വയസ്സിൽ
എൻ്റെ ബാല്യത്തെ പറിച്ച്
ഈശ്വരൻ എന്നെ ഇല്ലാതാക്കി
പതിനേഴാമത്തെ വയസ്സിൽ
എൻ്റെ യൗവനത്തെ പറിച്ച്
എന്നെ ഇല്ലാതാക്കി
മുപ്പതാമത്തെ വയസ്സിൽ
എൻ്റെ പ്രണയത്തെ പറിച്ച്
എന്നെ ഇല്ലാതാക്കി
എൻ്റെ നാൽപതാം വയസ്സിൽ
എൻ്റെ ആത്മ വിശ്വാസത്തെ
പറിച്ച് എന്നെ ഇല്ലാതാക്കി
അമ്പതാമത്തെ വയസ്സിൽ
എന്നെ ഭ്രാന്തനാക്കി
എൻ്റെ ഉറക്കത്തെയും
പറിച്ചെടുത്ത്
എന്നെ മുടിഞ്ഞ്
ഇല്ലാതാക്കികൊണ്ടിരിക്കുന്നു

സ്നേഹമേ
ഞാൻ മുടിഞ്ഞ്‌ ഇല്ലാതാവണം
എന്ന് ശപിച്ച്
ആ പഴിയെ 
നീ ഏൽക്കരുത് 
എന്നെ അത്രക്കും മുടിഞ്ഞു
ഇല്ലാതാക്കിയ 
ഈശ്വരന്നു അറിയില്ലേ
എന്നെ മുഴുവനും ഇല്ലാതാക്കുക
എന്നാൽ
നിന്നെ എനിക്കും
ഇല്ലാതാക്കണം എന്ന്

ക്ഷമ നശിക്കാതെ
എരിഞ്ഞുക്കൊണ്ടിരിക്കുന്നു ഞാൻ
വെണ്ണീറാകുന്നതുവരെ
കുറച്ചു കൂടി കാത്തിരിക്കുക

Read Also  അവസാനം വരെ പൊരുതും ; ബുച്ചുംഗ് സോനത്തിൻ്റെ പ്രശസ്ത കവിത, പരിഭാഷ : സച്ചിദാനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here