Wednesday, April 21

കാൽപ്പന്ത് തലയിലേറ്റിയ ഒരാൾ കടന്നു പോകുന്നു.

നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായാലും, നീലയും വെള്ളയും വരയുള്ള ഷർട്ടുകളിലുള്ള ടീം വിജയിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചുവെങ്കിൽ അതിനർത്ഥം ഈ മനുഷ്യനെ അത്രമാത്രം ഇഷ്ടമായിരുന്നു എന്നതായിരുന്നു.

ചിതറിയ ദേശീയതയുടെ 1920 ൽ അർജന്റീന എന്ന രാഷ്ട്രം രൂപപ്പെടുമ്പോൾ അതിനു ശേഷം ഫുടബോൾ ലോകത്തേക്ക് കടന്നപ്പോൾ കളിക്ക് രാഷ്ട്രീയവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെന്നുള്ളതും മനസിലാക്കിയിരുന്നു. ആ രാഷ്ട്രീയം തന്നെയാണ് ചിലേടങ്ങളിൽ മറഡോണയെന്ന് മനുഷ്യനെ പിടിച്ചടുപ്പിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ അർദ്ധ-കൊളോണിയൽ ശക്തി അർജന്റീന വിട്ടുപോയപ്പോൾ ബ്രിട്ടീഷ് സ്കൂളുകളുടെ വിശാലമായ പുൽമേടുകളിൽ, ഫുട്ബോൾ ശക്തിയെക്കുറിച്ചും ഓട്ടത്തെക്കുറിച്ചും അതിന്റെ ഊർജ്ജത്തെക്കുറിച്ചും ഉള്ള ചിന്തകളും ഉപേക്ഷിച്ചുപോയി. എന്നാൽ ഇതിനു വിപരീതമായി അർജന്റീനിയൻ സംഘങ്ങൾ , ചെറിയതും , കടുപ്പമേറിയതും , തിരക്കേറിയതുമായ പിച്ചുകളിൽ, പോട്രെറോസിൽ, ഒഴിഞ്ഞുകിടക്കുന്ന ചേരികളിൽ കാൽ പന്തുകളിയുടെ മറ്റൊരു പാഠം അഭ്യസിക്കുന്നുണ്ടായിരുന്നെന്നു അർജന്റീനിയൻ മാധ്യമമായ എൽ ഗ്രാഫിക്കോ സൂചിപ്പിക്കുന്നു.  അവിടെ അൽപ്പം പരുക്കനായാൽ കലഹിക്കാൻ അധ്യാപകനില്ല; ക്ഷിണിച്ചാൽ ഉത്തേജനമില്ല. പരിക്കേറ്റാൽ മരുന്നുപുരട്ടാനും ആളില്ലായിരുന്നു.

1928 ൽ എൽ ഗ്രാഫിക്കോയുടെ എഡിറ്റർ ബോറോക്കോട്ട എഴുതി, “വൃത്തികെട്ട മുഖമുള്ള ഒരുവൻ , ചീപ്പിനെ അനുസരിക്കാത്ത മുടിയിഴകളുള്ളവൻ ; ബുദ്ധിമാനും, ചുറ്റിത്തിരിയുന്നവനും, തന്ത്രശാലിയും, അനുനയിപ്പിക്കുന്ന കണ്ണുകളും, ചുണ്ടിൽ ഒരു പിക്കാരെസ്ക് വില്ലത്തരം വിളമ്പുന്ന ചിരിയുള്ളവൻ എന്നാൽ തിളക്കമാർന്ന നോട്ടവും, ചെറിയ പല്ലുകൾ ഉള്ളവനുമായ ഒരു മനുഷ്യൻ.
ട്രൗസറുകളിൽ തുന്നിച്ചേർത്ത പാടുകളാണ്; അർജന്റീനിയൻ വരകളോടുകൂടിയ, വളരെ താഴ്ന്ന കഴുത്തും, അദൃശ്യമായ ഉപയോഗശൂന്യമായ എലികൾ തിന്നുന്ന നിരവധി ദ്വാരങ്ങളുമുള്ള… കാൽവിരലുകൾ പുറത്തേക്കു തള്ളുന്ന ഷുസുകളുള്ള വന്യമായ ഒരാൾ.. . അയാളുടെ നിലപാട് വ്യത്യസ്തമായിരിക്കും. അയാൾ ഒരു റാഗ് ബോൾ ഉപയോഗിച്ച് ഡ്രിബ്ലിംഗ് ചെയ്യുന്നതായി തോന്നും. എന്നൊക്കെയായിരുന്നു.

അരനൂറ്റാണ്ടിനുശേഷമാണ് ഈ പ്രവചനം സാധ്യമായത്, ഡീഗോ മറഡോണ എന്ന അർജന്റീനിയൻ ഫുബോൾ ഫിഗർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. അത് ബോറോക്കോട്ടയുടെ പ്രവചനം യോഹന്നാന്റെ പ്രവചനം പോലെ സാധ്യമാക്കി.
തദ്ദേശീയ രാഷ്ട്രീയത്തിന്റെ വാക്കായിരുന്നു പെറോണിന്റെ ചത്രം ഭിത്തിയിൽ കണ്ടുവളർന്ന മറഡോണ അതുകൊണ്ടുതന്നെ ദേശീയതയുടെ പൈതൃകം കാത്തുസൂക്ഷിച്ചിരുന്നു.

രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കൊറിയന്റസ് പ്രവിശ്യയിലെ പരാന ഡെൽറ്റയിൽ ഒരു ബോട്ട്മാനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഭാര്യയോടൊപ്പം ഒടുവിൽ ബ്യൂണസ് അയേറിലേക്ക് മാറിയിരുന്നു, അവിടെ ബന്ധുക്കളോടൊപ്പം താമസിക്കുകയും വീട്ടുജോലിക്കാരനായി പലേടങ്ങളിൽ ജോലി കണ്ടെത്തുകയും ചെയ്തു. ബന്ധുക്കൾ അവിടെനിന്നും താമസം മാറിയപ്പോൾ, വില്ല ഫിയോറിറ്റോയിൽ ഇഷ്ടികകൾ അടുക്കി പലേടത്തുനിന്നും കണ്ടെത്തിയ കമ്പി വലകൾ കൊണ്ടും പിതാവ് ഒരു വീടുണ്ടാക്കുകയായിരുന്നു പുൽത്തൊഴുത്ത്‌പോലെ ഫുട് ബോൾ ദൈവത്തിനു താമസമൊരുക്കാൻ. ചേരി വളരെ അക്രമാസക്തമായിരുന്നു, അവിടെ സ്ഥിരമായി താമസിക്കുന്നതുപോലും അപകടമായിരുന്നു. ഒരു രാത്രി, ഒരു പിഞ്ചുകുഞ്ഞായിരിക്കുമ്പോൾ, മറഡോണ ഒരു തുറന്ന സെസ്പിറ്റിൽ വീണു.
”നിന്റെ കുസൃതി നല്ലതാണ് പക്ഷെ അതിനു മുമ്പ് തലകൊണ്ട് വരുവരായ്കകൾ ആലോചിക്കാൻ നോക്ക്” അമ്മാവന്റെ ഉപദേശം
മറഡോണ തന്റെ ജീവിതത്തിലെ കൂടുതൽ ദുഷ്‌കരമായ നിമിഷങ്ങളിൽ ഒരു മന്ത്രം പോലെ ആവർത്തിക്കുന്ന ഒരു വാക്യമായിരുന്നു അതെന്നു കേട്ടിട്ടുണ്ട്.

Read Also  മലപ്പുറം ചാമ്പ്യന്മാര്‍

വൈദ്യുതിയോ വെള്ളമോ നല്ല ആഹാരമോ ഇല്ലാതെ വളർന്ന മറഡോണ ഒടുവിൽ ഫുടബോളിൽ നിന്നാണ് എല്ലാം നേടിയത്.
അർജന്റീനോസ് ജൂനിയേഴ്സിന്റെ തെഞ്ഞെടുപ്പിലേക്ക് ആദ്യമായി പോയപ്പോൾ, പോഷകാഹാരക്കുറവ് മൂലം പ്രതിക്ഷിക്കുന്ന പ്രായം മറഡോണയ്ക്കുണ്ടോ എന്ന സംശയമായിരുന്നു സെലക്ടര്മാര്ക്ക്. ഐഡി കാർഡിന്റെ ഒരു പരിശോധനയിലൂടെ അവരെ ബോധ്യപ്പെടുത്തിയപ്പോൾ, അവർ അവനെ ഒരു ഡോക്ടറുടെ അടുത്തേക്ക് അയച്ചു,അവനെ ഗുളികകളും കുത്തിവയ്പ്പുകളും നൽകി. പിന്നീട് ഒരു പ്രതിഭാസമായി മാക്കുകയായിരുന്നു അദ്ദേഹം , പന്ത് ഉപയോഗിച്ച് തന്ത്രങ്ങൾ പ്രയോഗിച്ച് ലീഗ് ഗെയിമുകളിൽ പകുതിസമയത്ത് കാണികളെ രസിപ്പിച്ചു. പതിനൊന്നാം വയസ്സായപ്പോൾ തന്നെ അദ്ദേഹത്തെ ദേശീയ പത്രങ്ങളിൽ പരാമർശിക്കാൻ തുടങ്ങിയിരുന്നു. പിനീട് വേദികൾ കീഴടക്കിയ പ്രകടനങ്ങൾ. വിവാദങ്ങളും വികാരങ്ങളും ഒക്കെ നിറഞ്ഞ ജീവിതം
2016 നവംബർ 25 നായിരുന്നു മറ്റൊരു ലാറ്റിനമേരിക്കൻ ലെജന്റായിരുന്ന കാസ്‌ട്രോയെ മരണം കീഴടക്കിയത് അതെ നാലുവർഷ ങ്ങൾക്ക് ശേഷം ഇപ്പോൾ ഡീഗോയും

എഴുപതുകളിൽ

വിവാഹം
As-Argentina’s-head-coach-Maradona-is-greeted-by-schoolchildren-during-his-visit-to-Kgotlelelang-school-at-Winterveldt-South-Africa
ബൽജിയം തടസങ്ങൾ
fouled
-1981-Championship-with-Boca-Juniors-at-La-Bombonera-stadium-in-Buenos-Aires
വിവേകമില്ലാത്ത പ്രവർത്തിക്ക് ചോദ്യചെയ്യപ്പെട്ടു.
സംഗീതം
മകൾക്കൊപ്പം
കാൽപ്പന്ത് തലയിലേറിയവൻ

ചിത്രങ്ങൾ കടപ്പാട് ഗാർഡിയൻ

Spread the love